ഐ.എ.എസ്,ഐ.പി.എസ് ഉള്‍പ്പെടെ കേന്ദ്ര വിരമിക്കല്‍ പ്രായം 70 ആകും !

ന്യൂഡല്‍ഹി: ഐ.എ.എസ് – ഐ.പി.എസ് ഉള്‍പ്പെടെ കേന്ദ്ര ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രായം ഇനി 70 വയസ് ആയേക്കും. ഇന്ത്യയിലെ ജനങ്ങളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം കൂടുന്നതിനാല്‍ റിട്ടയര്‍മെന്റ് പ്രായം 70 ആയേക്കാമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സര്‍വേയാണ് വിലയിരുത്തുന്നത്. പത്തു വര്‍ഷത്തിനകം വിരമിക്കല്‍ പ്രായം കൂടുമെന്നാണു സര്‍വേ പറയുന്നത്.

വരും വര്‍ഷങ്ങളിലും ഇന്ത്യയിലെ ജനസംഖ്യാ വര്‍ധനയിലെ കുറവ് അതുപോലെ തന്നെ തുടരും. 2021 മുതലുള്ള 10 വര്‍ഷക്കാലത്ത് ജനസംഖ്യയിലെ വര്‍ധന ഒരു ശതമാനത്തില്‍ താഴെയാകും. പിന്നീട് 2041 വരെയുള്ള പത്തു വര്‍ഷക്കാലത്ത് വളര്‍ച്ചാനിരക്ക് 0.5 ശതമാനമായി കുറയുമെന്നു കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്നലെ ലോക്‌സഭയില്‍ സമര്‍പ്പിച്ച 2018-19 വര്‍ഷത്തെ സാമ്പത്തിക സര്‍വേയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.