കലയുടെ വർണ മഹോത്സവപൂരക്കാഴ്ചയുമായി ഉടൻ വരുന്നൂ.. പൂമരം 2019

ഏറെ പുതുമയും അതിലേറെ വ്യത്യസ്തതയും സമന്വയിപ്പിച്ച് പൂമരം 2019 ഉടൻ കലാസ്വാദകർക്ക് മുന്നിലെത്തും.കലയുടെ തിരുവരങ്ങിൽ പ്രതിഭയുടെ കൈയ്യൊപ്പ് ചാർത്തി ലോക മലയാളികളുടെ ഇടനെഞ്ചിൽ പ്രതിഷ്ഠ നേടിയ താരങ്ങളാണ് ഇക്കുറി പൂമരം 2019- ന്റെ ആകർഷണം. വേറിട്ട ശബ്ദഭാവ സ്വരജതികളിലൂടെ പ്രശസ്തിയുടെ പടവുകളേറിയ അനുഗൃഹീത ഗായകൻ കല്ലറ ഗോപനൊപ്പം ഹൃദയം ഗായത്രി വീണയാക്കി.. ഉൾക്കാഴ്ചയെ മധുര സംഗീത നാദശലഭങ്ങളായി ഉണർത്തി വിട്ട വൈക്കം വിജയലക്ഷ്മി ഒരിക്കൽ കൂടി എത്തുന്നു.വയലിൻ തന്ത്രികളിലൂടെ മാന്ത്രിക രാഗം ഒഴുക്കി സംഗീത പ്രേമികളെ തന്റെ ആരാധകരാക്കിത്തീർത്ത ബിജു മല്ലാരി, സാക്സ ഫോണിന്റെ വിസ്മയ പ്രഭാവം കലാഭവൻ ചാക്കോച്ചൻ എന്നിവർ കലാവിരുന്നൂട്ടാൻ പൂമരം 2019 ൽ കൈകൾ കോർക്കുന്നു. മെഗാസ്റ്റാർ മമ്മൂട്ടിയ്ക്കും നടന വിസ്മയം മോഹൻലാലിനുമൊപ്പം വെള്ളിത്തിരയിൽ ഗംഭീര അഭിനയ മുഹൂർത്തങ്ങൾ കാഴ്ചവച്ച നടിയും നർത്തകിയുമായ താരസുന്ദരി നേഹ സക്സേനയും ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന മമ്മൂട്ടി ചിത്രത്തിൽ അശ്വതി എന്ന നായികാ കഥാപാത്രത്തെ അനശ്വരമാക്കി ചലച്ചിത്ര പ്രേമികളുടെ പ്രശംസയും എണ്ണമറ്റ ടി.വി പരമ്പരകളിലൂടെ കുടുംബ പ്രേക്ഷകരുടെ സ്വന്തക്കാരിയുമായിമാറിയ നടിയുംനർത്തകിയുമായ നീന കുറുപ്പുമാണ് പൂമരം 2019 ന്റെ വേദിയിൽ ചടുല നടനപദചലനങ്ങളുമായി കാഴ്ചക്കാരെ പുളകം കൊള്ളിക്കാനെത്തുന്നത്.ചുരുങ്ങിയ സമയപരിധിക്കുള്ളിൽ 101 പേരുടെ ശബ്ദം അനുകരിക്കുകയും സ്വതസിദ്ധമായ ശൈലിയിൽ മനോഹര ഗാനങ്ങൾ ആലപിച്ച് സഹൃദയ ലോകത്തിന്റെ പ്രിയങ്കരനായിത്തീർന്ന കലാകാരൻ രാജേഷ് അടിമാലി ആദ്യമായി അമേരിക്കയിലെത്തുന്നത് പൂമരം 2019 ലൂടെയാണ്. യുവഗായികമാരിൽ ശ്രദ്ധേയസ്ഥാനം അലങ്കരിക്കുന്ന ദിവ്യയും അനാമികയും വേദിയിലെത്തുമ്പോൾ സദസ് ആവേശത്തിന്റെ അലയാരവങ്ങളുണർത്തുന്ന സാഗരമായി മാറും.അമേരിക്കൻ മലയാളികൾ ഇതുവരെ കാണാത്ത കലയുടെ വർണ മഹോത്സവപൂരക്കാഴ്ചകളാണ് പൂമരം 2019 ന്റെ അണിയറ ശില്പികൾ കാത്തുവയ്ക്കുന്നത്.