കസ്റ്റഡി മരണത്തിന് പരിഹാരം ജുഡീഷ്യല്‍ അന്വേഷണമല്ല

കൊച്ചി: ജുഡിഷ്യല്‍ അന്വേഷണം കൊണ്ട് മാത്രം കസ്റ്റഡി മരണങ്ങള്‍ അവസാനിക്കില്ലെന്നും ശുപാര്‍ശകള്‍ നടപ്പാക്കാനുള്ള ആര്‍ജ്ജവം കൂടി സര്‍ക്കാരിനുണ്ടാകണമെന്നും ജസ്റ്റിസ് കെ നാരായണക്കുറുപ്പ്. നെടുങ്കണ്ടം കസ്റ്റഡി മരണത്തിലെ ജുഡിഷ്യല്‍ അന്വേഷണ ചുമതലയുള്ള ഓഫീസറാണ് ജസ്റ്റിസ് കെ നാരായണക്കുറുപ്പ്.

നെടുങ്കണ്ടത്ത് അടുത്ത ദിവസം തന്നെ ജുഡിഷ്യല്‍ അന്വേഷണത്തിന്റെ ഭാഗമായി തെളിവെടുപ്പ് നടത്തും. കൊച്ചിയിലാകും കമ്മിഷന്‍ ഓഫീസ് പ്രവര്‍ത്തിക്കുക.

നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും കൊല്ലപ്പെട്ട രാജ്കുമാറിന്റെ അമ്മ കസ്തൂരി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്.

സിറ്റിംഗ് ജഡ്ജിയെ കിട്ടാത്തത് കൊണ്ടാണ് വിരമിച്ച ജഡ്ജിയായ ജസ്റ്റിസ് കെ നാരായണക്കുറുപ്പിനെ അന്വേഷണ ചുമതല ഏല്‍പ്പിച്ചത്. ആറുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദ്ദേശം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ