ബിഹാറില്‍ പ്രളയം:ഒരു ലക്ഷം പേരെ ഒഴിപ്പിച്ചു

മൂന്നു ദിവസമായി തുടരുന്ന നിലക്കാത്ത മഴ ബിഹാറില്‍ ആറ് ജില്ലകളെ വെള്ളത്തില്‍ മുക്കി. സീതാമര്‍ച്ചി, ഷോഹര്‍, മുസഫര്‍പൂര്‍, ഈസ്റ്റ് ചമ്പാരന്‍, മധുബനി, അറാറിയ, ദര്‍ഭാംഗ, സുപോള്‍, കിഷന്‍ഗംഞ്ച് തുടങ്ങിയ ആറ് ജില്ലകളിലാണ് പ്രളയത്തില്‍ മുങ്ങിയത്. ഇവിടെ നിന്ന് ഏകദേശം ഒരു ലക്ഷത്തോളെ പേരെ ഒഴിപ്പിച്ചിട്ടുണ്ട്. എവിടെനിന്നും മരണം റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന ദുരന്ത നിവാരണസേനയുടെയും നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് തങ്ങള്‍ പ്രവര്‍ച്ചുവരികയാണെന്നും ഡസന്‍ കണക്കിനു ക്യാമ്പുകളും സമൂഹഅടുക്കളകളും തുറന്നിട്ടുണ്ടെന്നും ദുരന്ത നിവാരണത്തിനുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രത്യയ അമൃത് പറഞ്ഞു. പതിനായിരങ്ങള്‍ ഇപ്പോഴും ക്യാമ്പുകൡും മറ്റിടങ്ങളിലും താമസിക്കുകയാണ്. മഴയും കോസി, ഗണ്‍ടാക്, ബാഗമതി തുടങ്ങിയ നദികളില്‍ നിന്നുള്ള നീരൊഴുക്കാണ് പ്രളയം വര്‍ദ്ധിക്കാനിടയായതെന്നാണ് റിപോര്‍ട്ട്.