ന്യൂ ജേഴ്സി: എന്‍. എസ് .എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മുന്‍ വൈസ് പ്രസിഡന്റും ഫൊക്കാന പ്രസിഡന്റ്മായ മാധവന് നായരുടെ മകള്‍ ജാനകി നായരുടെ നിര്യാണത്തില്‍ എന്‍. എസ് .എസ് ഓഫ് നോര്‍ത്ത് അമേരിക്ക അഗാധ ദുഃഖം രേഖപ്പെടുത്തി.ചുരുങ്ങിയ സമയം കൊണ്ട് വോള്‍ സ്ട്രീറ്റില്‍ ജോലി ചെയ്തു ഉന്നത പദവിയില്‍ എത്തിയ ജാനകി നായര്‍ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിന് തന്നെ മാതൃകയാക്കാവുന്ന സംഘാടക മികവുള്ള വ്യക്തിത്വമായിരുന്നു .പെട്ടന്നുള്ള ഈ വേര്‍പാട് മാധവന് ബി നായര്‍ക്കും കുടുബത്തിനും എന്നപോലെ എന്‍. എസ് .എസ് ഓഫ് നോര്‍ത്ത് അമേരിക്കക്കും അത്യധികം വേദനാകരമാണെന്ന് പ്രസിഡന്റ് സുനില്‍ നായര്‍ അഭിപ്രായപ്പെട്ടു.
.ജാനകി നായരുടെ നിര്യാണത്തില്‍ എന്‍. എസ് .എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാഷണല്‍ കമ്മിറ്റിയും,എക്സിക്യൂട്ടീവ് കമ്മിറ്റിയും അഗാധ ദുഃഖം രേഖപ്പെടുത്തുന്നതിനോടൊപ്പം ആന്മാവിന്റെ നിത്യ ശാന്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതായും അനുശോചന സന്ദേശത്തില്‍ അറിയിച്ചു.