പെന്‍സില്‍വാനിയ ഡിസ്ട്രിക്റ്റ് കോര്‍ഡ് ജഡ്ജി ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി നിക്കൊളസ് രജ്ജന് സെനറ്റിന്റെ അംഗീകാരം

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡിസി: പെന്‍സില്‍വാനിയ വെസ്‌റ്റേണ്‍ ഡിസ്ട്രിക്റ്റ് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജിയായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നോമിനേറ്റ് ചെയ്ത ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി ജെ. നിക്കൊളസ് രജ്ജന് സെനറ്റിന്റെ അംഗീകാരം.

ജൂലായ് 10 ന് സെനറ്റില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 80 പേര്‍ നിയമനത്തെ അനുകൂലിച്ചപ്പോള്‍ 14 പേര്‍ എതിര്‍ത്തു വോട്ടു ചെയ്തു. 2016 മുതല്‍ ഒഴിഞ്ഞു കിടന്നിരുന്ന ഈ സ്ഥാനത്തേക്ക് 41 വയസ്സുള്ള രജ്ജനെ 2018 ജൂലായ് 24 നാണ് പ്രസിഡന്റ് നോമിനേറ്റ് ചെയ്തത്. ആഗസ്റ്റ് മാസം രജ്ജന്‍ സത്യ പ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കും.അമേരിക്കന്‍ ബാര്‍ അസോസിയേഷനിലെ പ്രമുഖ അറ്റോര്‍ണിയാണ് രജ്ജന്‍. പെന്‍സില്‍വാനിയ കെആന്റ്എല്‍ ഗേറ്റ്‌സ് പാര്‍ട്ടനറാണ് അറ്റോര്‍ണി രജ്ജന്‍.

ഒഹായൊ ലങ്കാസ്റ്ററിലാണ് രജ്ജന്റെ ജനനം. ഗ്രോവ് സിറ്റി കോളേജില്‍ നിന്നും 2000 ല്‍ ബിരുദമെടുത്തു. തുടര്‍ന്ന് മിഷിഗണ്‍ യൂണിവേഴ്‌സിറ്റി ലോ സ്കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഒഹായൊ സോളിസിറ്റര്‍ ജനറല്‍ ഓഫിസില്‍ കുറച്ചുകാലം പ്രവര്‍ത്തിച്ചിരുന്നു.

സൗത്ത് ഏഷ്യന്‍ ബാര്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കാ നിക്കൊളസ് രജ്ജന്റെ നിയമനത്തെ സ്വാഗതം ചെയ്തു.

 

Picture2