തണൽ മരം (കവിത)

ബുഷ്‌റ തയ്യിൽ
===========
ഇന്നെന്റെ മരണമായിരുന്നു…
മിഷീൻകട്ടർ ആദ്യമെന്റെ ദേഹത്തു
പതിച്ചപ്പോൾ…

കാറ്റ് വീശുമ്പോൾ നൃത്തം വെച്ചിരുന്ന..
എന്റെ മക്കൾ…
എന്നെ വട്ടം പിടിച്ചു…

ഉപകരണ വാളിൻ ധ്വനി കൂടി വന്നപ്പോൾ…
എന്റെ പൊന്നു മക്കൾ…

ചില്ല കൊമ്പും…
തളിരിലയും…
പൊട്ടി കരഞ്ഞു..

ആരു കേൾക്കാൻ…

വീണ്ടും ആ വാളിൻ പല്ലുകൾ
കഴുത്തിൽ ആഴ്ന്നിറങ്ങി യപ്പോൾ…

ആർത്തലച്ചു..
മക്കൾ…

ആരു കേൾക്കാൻ.

എത്രയോ വർഷം തണൽ തന്ന..
എന്നെ കൊല്ലുമ്പോമ്പോൾ
ഒരാളെങ്കിലും…. പ്രതികരിച്ചുവെങ്കിൽ…

എല്ലാവരും ചുറ്റുമുണ്ടായിരുന്നു
എന്നെ കൊല്ലുന്നത് കാണാൻ.

ആരും വിളിച്ചു പറഞ്ഞില്ല… അരുതേ..
ഈ ക്രൂരത നിർത്തുവെന്ന്

എത്രയോ തലമുറ എന്റെ തണൽ കൊണ്ടു.
ഇനി എത്ര തലമുറ വരാനിരിക്കുന്നു…

റോഡിന്റെവീതി കൂട്ടുവാൻ…
റോഡിനു മോടി കൂട്ടുവാൻ
ഇന്നെന്നെ അവർക്ക് വേണ്ട….

ഇന്നു ഞങ്ങൾ തണൽ മരങ്ങൾ…
അന്യമാണ്….
അന്നു തണൽ മരങ്ങൾ
അനിവാര്യമാണ്..

എന്നെയും എന്റെ
കുടുംബത്തേയും ഇന്നവർ ചതിച്ചു കൊല്ലുന്നു.

വിത്തിട്ടു മുളപ്പിച്ചു
വളമിട്ട് വെള്ളം തന്നു.
പോറ്റി വളർത്തിയ..
കൈകൊണ്ടു തന്നെ…
അവർ…. ദയ ഇല്ലാതെ
ഞങ്ങളെ കൊത്തി മുറിച്ചു കൊല്ലുന്നു..

ഞങ്ങക്കുവേണ്ടി പോരാടാൻ..
ഞങ്ങൾക്കു തുണയേകാൻ…
ഇനി മറ്റൊരു തലമുറ വരുമോ….???

എന്റെ മരണം കാണാൻ
ചുറ്റും കൂടിയ ഏവർക്കും
നേരുന്നു
ഒരായിരം കുളിർ കാറ്റിൻ ഓർമ്മകൾ…