ഹെല്‍മറ്റ് ധരിക്കാത്തതിനെ ചോദ്യം ചെയ്തു; പൊലീസുകാരനെ മര്‍ദ്ദിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി

ന്യൂഡല്‍ഹി: ഹെല്‍മറ്റ് ധരിക്കാത്തതിനെ ചോദ്യം ചെയ്ത പൊലീസുകാരനെ മര്‍ദ്ദിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി. ഡല്‍ഹി മെയിന്‍പുരിയിലാണ് സംഭവം. ആക്രമിച്ചത് സ്ത്രീ ആയതിനാല്‍ പൊലീസുകാരന് തിരിച്ചു പ്രതികരിച്ചില്ല.

വാഹനം തടഞ്ഞ പൊലീസുകാരനെ തള്ളിമാറ്റി സ്‌കൂട്ടര്‍ ഓടിച്ചുപോകാന്‍ ശ്രമിച്ചപ്പോള്‍ പൊലീസുകാരന്‍ താക്കോല്‍ ഊരിയെടുത്ത് വാഹനം മാറ്റിപാര്‍ക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് പൊലീസുകാരനെ സ്ത്രീ കയ്യേറ്റം ചെയ്തത്.

സ്‌കൂട്ടര്‍ യാത്രികരായ സ്ത്രീയേയും പുരുഷനേയും പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.രണ്ട് പേരും മദ്യപിച്ചിരുന്നുവെന്ന പൊലീസ് പറഞ്ഞു. സ്‌കൂട്ടര്‍ പോലീസുകാരന്‍ തടഞ്ഞപ്പോള്‍ പിന്നിലിരുന്ന സ്ത്രീ ചാടിയിറങ്ങി പോലീസുകാരനോട് കയര്‍ക്കുന്നതും തള്ളിമാറ്റുന്നതും അടിക്കുന്നതുമായ സോഷ്യല്‍ മീഡിയയില്‍ വൈറലായി.