ദേഹാസ്വാസ്ഥ്യം; മന്ത്രി എംഎം മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വൈദ്യുതി മന്ത്രി എംഎം മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു വന്ന മന്ത്രിയെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. മന്ത്രിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെട്ടാനില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.