നേപ്പാള്‍ സ്വദേശിനിയായ കുട്ടിക്ക് നേരെ പീഡനശ്രമം; കായംകുളത്ത് യുവാവ് അറസ്റ്റില്‍

കായംകുളം: നേപ്പാള്‍ സ്വദേശിനിയായ 13 കാരിക്ക് നേരെ പീഡനശ്രമം. കായംകുളത്താണ് സംഭവം നടന്നത്. യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. ഇയാള്‍ക്കെതിരെ പൊക്‌സോ നിയമപ്രകാരം കേസെടത്തു.

കഴിഞ്ഞ ദിവസം രാത്രി അമ്മയ്‌ക്കൊപ്പം ഉറങ്ങിയ പെണ്‍കുട്ടിക്ക് നേരെയാണ് അക്രമം ഉണ്ടായത്. അച്ഛനമ്മമാര്‍ക്കൊപ്പം കായംകുളത്ത് ഇരുനില കെട്ടിയത്തിന്റെ രണ്ടാം നിലിയിലാണ് കുട്ടി താമസിച്ചിരുന്നത്. രാത്രി 11.30 നായിരുന്നു സംഭവം. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കൃഷ്ണപുരം സ്വദേശി നിധീഷ് മോഹനനെ പൊലീസ് അറസ്റ്റു ചെയ്തു. മദ്യ ലഹരിയിലെത്തിയ നിധീഷ് മോഹനന്‍, അമ്മയ്‌ക്കൊപ്പം ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ കടന്നുപിടിച്ചു. പെണ്‍കുട്ടി ബഹളംവെച്ചപ്പോള്‍ കെട്ടിടത്തിനു താഴെയുണ്ടായിരുന്ന പിതാവും നാട്ടുകാരില്‍ ചിലരും ഓടിയെത്തി. ഇതിനിടെ നിധീഷ് സ്ഥലത്തു നിന്നും കടന്നു.

പിതാവ് ഇല്ലാതിരുന്ന സമയം തുറന്നിട്ട വാതിലിലൂടെയാണ് പ്രതി കെട്ടടത്തിനുളളില്‍ കടന്നത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ വീട്ടില്‍ നിന്നും പ്രതിയെ കണ്ടെത്തുകയായിരുന്നു.