വിന്‍ഡീസ് പര്യടനത്തിന് ധോനി ഇല്ല

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം എം.എസ്.ധോനി വെസ്റ്റിന്റീസ് പര്യടനത്തിന് ടീമില്‍ ഉണ്ടായേക്കില്ല. ഉണ്ടെങ്കില്‍പോലും പ്ലേയിംഗ് ഇലവനില്‍ ഉണ്ടായേക്കില്ല. വിന്‍ഡീസ് പര്യടനത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ധോണി ആവശ്യപ്പെട്ടതായി ബിസിസിഐയിലെ മുതിര്‍ന്ന അംഗം.

ഇനി മുന്നോട്ടുള്ള ആഭ്യന്തര വിദേശ പരമ്പരകളിലും ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി അദ്ദേഹം ടീമിനൊപ്പം ഉണ്ടാകില്ല. ഋഷഭ് പന്ത് ധോണിയുടെ സ്ഥാനം ഏറ്റെടുക്കും. പന്തിനെ പരുവപ്പെടുത്തിയെടുക്കുകയാണ് ലക്ഷ്യം. ഈ കാലയളവില്‍ ധോണിയുടെ സഹായവും പന്തിനുണ്ടാകും. ധോണി ഇനി 15 അംഗ ടീമില്‍ ഉണ്ടായിരുന്നാല്‍പോലും പ്ലേയിംഗ് ഇലവനില്‍ ഉണ്ടാകില്ലെന്നും ബിസിസിഐ അംഗം വ്യക്തമാക്കി.

അതേസമയം ധോനി ഉടനടി വിരമിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐപിഎല്ലില്‍ ധോനിക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായുള്ള കരാര്‍ ശേഷിക്കുന്നുണ്ടെന്നാണ് വിവരം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ