വെള്ളം എടുത്തതിന്റെ പേരില്‍ തര്‍ക്കം; യുവതിയെ ഭര്‍തൃ വീട്ടുകാര്‍ ചുട്ടു കൊന്നു

ബേതുല്‍: മധ്യപ്രദേശില്‍ മരുമകളെ ഭര്‍തൃ വീട്ടുകാര്‍ തീകൊളുത്തി കൊലപ്പെടുത്തി. വെള്ളമെടുക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ ഭര്‍ത്താവിന്റെ പിതാവിനും സഹോദരനും അടക്കം മൂന്നുപേര്‍ക്കെതിരെ കേസെടുത്തു.

മധ്യപ്രദേശിലെ ബദോറ ഗ്രാമത്തിലാണ് സംഭവം. ആദ്യം കൂട്ടുകുടുംബമായിരുന്നവര്‍ പിന്നീട് സ്വത്ത് ഭാഗം വെച്ച് പിരിഞ്ഞിരുന്നു. പക്ഷേ വീട്ടിലെ പൈപ്പില്‍ നിന്ന് വെള്ളമെടുക്കുന്നത് സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നു. സംഭവത്തില്‍ മരിച്ച സ്ത്രീയുടെ മകള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അമ്മയെ മര്‍ദിക്കുകയും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നെന്ന് മകള്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ