വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പ സ്വാമി ടെംപിളിന്റെ അഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കില്‍ വാവുബലി അര്‍പ്പണം

ന്യുയോര്‍ക്ക്: വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പ സ്വാമി ടെംപിളിന്റെ അഭിമുഖ്യത്തില്‍ ആണ്ട്‌തോറും നടത്തി വരുന്ന കര്‍ക്കിടവാവ് ബലി ഈ വര്‍ഷവും പതിവു പോലെ ഭക്തി നിര്‍ഭരമായി നടത്തുന്നു. ഖൗഹ്യ 31 ബുധനാഴ്ച രാവിലെ ബലി തര്‍പ്പണം മുന്ന് ബാച്ചായിട്ടാണ് സംഘടിപ്പിക്കുന്നതു.ആദ്യ ബാച്ച് 7 മണിക്കും രണ്ടാം ബാച്ച് 8.0 നും മുന്നാം ബാച്ച് 9.00 നും .ഭക്തജനങ്ങളുടെ സൗകര്യാര്‍ഥം ചിട്ടയോടെ ചെയ്യാന്‍ വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റിന്റെ ബോര്‍ഡ് ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ളയുടെ നേതൃത്വത്തില്‍ കൂടിയ യോഗത്തില്‍ തിരുമാനിച്ചു. ഈ വര്‍ഷം പതിവിലുമേറെ ഭക്തജനങ്ങളെ പ്രതീക്ഷിക്കുന്നതിനാലാണു ബച്ചുകളായി കര്‍മ്മ പരിപടികള്‍ സംഘടിപ്പിക്കുന്നതു.

പിതൃക്കള്‍ക്ക് വേണ്ടി നടത്തുന്ന ഈ കര്‍മ്മത്തിന്റെ പ്രധാന്യം വരും തലമുറക്ക് ബോധ്യമാക്കിക്കൊടുക്കാനും, അവരെ ഇത്തരം ആചാരങ്ങള്‍ പഠിപ്പിക്കുവാനും ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ളയുടെ നേതൃത്വത്തില്‍ കഴിഞ്ഞിട്ടുണ്ട് .