പ്രിയ സഗീഷ്, തിരിച്ചു വരൂ

പ്രിയപ്പെട്ടവരെ, നിനച്ചിക്കാതെ വന്ന ഒരു വിളിയിലാണ് നിഖിൽ എന്ന ബന്ധു ഈ കാത്തിരിപ്പിന്റെ കഥ , സഗീഷിനെ കുറിച്ച് എന്നോട് പറഞ്ഞത്..

ജോലി നഷ്ടപ്പെട്ട സഗീഷ് ഏതൊരു സാധാരണക്കാരനെയും പോലെ ജോലി അന്വേഷണത്തിനായി ബോംബെക്ക് പോകുകയാണ് എന്നും പറഞ്ഞാണ് ഭാര്യ ശിൽപ്പയോട് യാത്ര പറയുന്നത്..

പക്ഷെ പിന്നീട് ബോംബെയിൽ നിന്നും വന്നത് സങ്കടം മാത്രമുള്ള, കരച്ചിലുകളാൽ നിറഞ്ഞ ഒരു വോയ്സ് ക്ലിപ്പ് അടങ്ങിയ മെമ്മറി കാർഡ് ആയിരുന്നു..

അതിൽ സഗീഷ് അദ്ദേഹത്തിന് മാരകമായ ഒരു അസുഖമാണെന്നും ശിൽപയെ പോലെ നല്ലൊരു ഭാര്യയെ ദുരിതത്തിൽ ആക്കാൻ വയ്യാത്തത് കൊണ്ട് നാട് വിട്ടതാണെന്നും അന്വേഷിക്കരുത് എന്നും പറഞ്ഞിട്ടുണ്ട്..

തുടർന്ന് ശിൽപ്പയും സഗീഷിന്റെ കുടുംബവും കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ മാൻ മിസ്സിങ്ങ് കേസ് കൊടുത്തിരുന്നു.. പോലീസിന്റെ ഭാഗത്ത്‌ നിന്ന് അനുകൂലമായ നടപടികൾ ഉണ്ടായെങ്കിലും ഇത് വരെ സഗീഷിനെ കണ്ടെത്താനായില്ല.

ഇപ്പോൾ വർഷം ഒന്നര കഴിഞ്ഞു.. ശിൽപ്പ കാത്തിരിക്കുകയാണ്.. സഗീഷ് എന്ത് വിചാരിച്ചാണോ അവളെ ഒറ്റക്കാക്കിയത് അതു ലക്ഷ്യത്തിൽ എത്തിയില്ല. എന്നെ വിളിച്ച ശിൽപ്പയോട് ഞാനും പറഞ്ഞത് , നിന്നെ ഉപേക്ഷിച്ചു പോയ അയാളെ മറന്നു കൂടെ എന്ന് തന്നെ ആണ്.. ഉള്ളതെല്ലാം വിറ്റ് ഞാൻ അദ്ദേഹത്തെ ചികിൽസിക്കാൻ തയ്യാറാണ്
എന്നായി ആ കുട്ടി.. സഗീഷ് നുണ പറഞ്ഞതായിക്കൂടെ എന്ന് ചോദിച്ചപ്പോൾ എനിക്ക് ഒന്നു കണ്ടാൽ മതി.. സമാധാനമായിട്ട് ഞാൻ പൊയ്ക്കൊള്ളാം , എന്നാലും ഒന്നു കാണണം എന്നാണ്..

പ്രിയപ്പെട്ട സഗീഷ് നിങ്ങൾ ഇത് വായിക്കുന്നുണ്ടെങ്കിൽ അറിയുക.. നിങ്ങൾ വല്ല ആശുപത്രിയിൽ വയ്യാതായി കിടപ്പുണ്ടാകുമോ എന്നോർത്ത് ഉറക്കമില്ലാതെ നിങ്ങളെ ശിൽപ്പ കാത്തിരിപ്പുണ്ട്… നിങ്ങളുടെ കുടുംബവും ശിൽപ്പയുടെ കുടുംബവും നിങ്ങളെ എത് അവസ്ഥയിലും പരാതികൾ ഏതുമില്ലാതെ സ്വീകരിക്കാൻ തയ്യാറാണ്..

പ്രിയപ്പെട്ട കൂട്ടുകാരെ പരമാവധി ഈ പോസ്റ്റ് ഷെയർ ചെയ്ത് സഗീഷിനെ കണ്ടുപിടിക്കാൻ സഹായിക്കാമോ.. സഗീഷിന്റെ കയ്യിൽ മുട്ടിനു മുകളിലായി S എന്ന് പച്ച കുത്തിയിട്ടുണ്ട്..ആളെ കണ്ടാൽ,എന്തെങ്കിലും വിവരം കിട്ടിയാൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലേക്കോ, സഗീഷിന്റെ അനിയനെയോ ശിൽപ്പയുടെ ആങ്ങളെയോ അറിയിക്കാമോ.. ദയവ് ചെയ്ത് വെറുതെ വിളിച്ച് ബുദ്ധിമുട്ടിക്കരുത്.. ഒരാളെ നഷ്ടപ്പെട്ട വേദനയിൽ കഴിയുന്നവരാണ്..

The man in this photograph is Sageesh (30) missing from kodungallur. He sent one memmory card with a voice clip to his wife from Bombay. He said that he is suffering a deadly deasese so he don’t want to make others suffer.

If anybody get any information about this man please contact to these numbers.
Brother s mob no : – 8075342224
:- 9947074504
Kodungallur Police Station :- 04802800621