11 വയസില്‍ 4 പേരെ വെടിവെച്ച് കൊലപ്പെടുത്തിയ സ്കൂള്‍ ഷൂട്ടര്‍ കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു

പി.പി. ചെറിയാന്‍

അര്‍ക്കന്‍സാസ്: 11ാം സഹപാഠിയുമൊത്തു നാലു വിദ്യാര്‍ഥികളേയും അധ്യാപികയേയും വെടിവച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്ന ഡ്രു ഗ്രാന്റ് (33) കാര്‍ അപകടത്തില്‍ മരിച്ചതായി പൊലീസ് വെളിപ്പെടുത്തി. അര്‍ക്കന്‍സാസ് ജോണ്‍സ്ബറൊ വെസ്റ്റ് സൈഡ് മിഡില്‍ സ്കൂളില്‍ 11ഉം 12ഉം വയസ്സുള്ള സഹപാഠികളെയും അധ്യാപകരെയുമാണു 1998ല്‍ കൊലപ്പെടുത്തിയത്.

 

ഭാര്യ സ്‌റ്റെഫിനി (29) രണ്ടു വയസ്സുള്ള കുട്ടി എന്നിവരുമായി സഞ്ചരിച്ചിരുന്ന ഡ്രു ഗ്രാന്റിന്റെ വാഹനം നിയന്ത്രണം വിട്ട് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ജൂലൈ 27 ശനിയാഴ്ച അര്‍ക്കന്‍സാസ് 167 ഹൈവേയിലായിരുന്നു അപകടം. വാഹനം ഓടിച്ചിരുന്ന ്രൈഡവര്‍ ഡാനിയേലും (59) അപകടത്തില്‍ കൊല്ലപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ ഗ്രാന്റിന്റെ ഭാര്യ, കുട്ടി എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

1998 മാര്‍ച്ച് 24 നായിരുന്നു അമേരിക്കയെ ഞെട്ടിച്ച സ്കൂള്‍ ഷൂട്ടിങ്ങ്. സ്കൂളിലെ ഫയര്‍ അലാം ഇവര്‍ ആക്ടിവേറ്റ് ചെയ്തു. ഈ ചതി മനസ്സിലാക്കാതെ അധ്യാപകര്‍ കുട്ടികളെ പുറത്തെത്തിക്കുന്നതിനിടയിലാണ് ആന്‍ഡ്രു ഗോള്‍ഡന്‍ (പിന്നീട് ഗ്രു ഗ്രാന്റായി പേര് മാറ്റി) ലക്ഷ്യമില്ലാതെ ഇവര്‍ക്കെതിരെ നിറയൊഴിച്ചത്.

 

അര്‍ക്കാന്‍സാസ നിയമമനുസരിച്ച് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇവരെ ജുവനൈല്‍ ആയി പരിഗണിച്ചാണ് കേസ്സെടുത്തത്. 21 വയസ് വരെ കസ്റ്റഡിയില്‍ വച്ച് ഇരുവരേയും മോചിപ്പിക്കുകയായിരുന്നു. അന്നു 11 വയസായിരുന്ന ഗ്രാന്റിനെ 2007 ലും കൂട്ടുപ്രതിയെ 2005 ലും മോചിപ്പിച്ചിരുന്നു.

 

സ്കൂള്‍ വെടിവയ്പില്‍ കൊല്ലപ്പെട്ടവര്‍ക്ക് 150 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് 2017 ല്‍ ക്രേയ്ഗഹെഡ് കൗണ്ടി ജഡ്ജി വിധിച്ചിരുന്നു. ഗ്രാന്റിനും കുടുംബത്തിനുമുണ്ടായ അപകടത്തെ കുറിച്ചു വ്യത്യസ്ത പ്രതികരണമാണ് ഉണ്ടായത്. ഭാര്യയും കുട്ടിയും എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആളുകള്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു.

 

Picture2

Picture3