കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകം: പിന്നില്‍ എസ്ഡിപിഐയെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: ചാവക്കാട് കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് വെട്ടേറ്റു മരിച്ച സംഭവത്തില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വ്യക്തമായ ധാരണകള്‍ ഇല്ലാതിരുന്നതിനാലാണ് ആദ്യം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേല്‍ക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടും ആരെയും പ്രതിസ്ഥാനത്ത് നിര്‍ത്താതിരുന്നത്. എന്നാല്‍ ഇതിനു പിന്നില്‍ എസ്ഡിപിഐയാണെന്ന് ഇപ്പോള്‍ വ്യക്തമായി- മുല്ലപ്പള്ളി പറഞ്ഞു.

എന്നാല്‍ കൊലപാതകത്തെക്കുറിച്ചുള്ള സിപിഎം വാദം ശരിയല്ലെന്നും കോടിയേരിക്കാണ് എസ്ഡിപിഐയുമായി ബന്ധമുള്ളതെന്നും കെപിസിസി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ, കൊലപാതകത്തിനു പിന്നില്‍ എസ്ഡിപിഐയാണെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു.