സിദ്ധാര്‍ത്ഥിന്റെ സ്വന്തം കടം ആയിരം കോടി

ബംഗളൂരു: നേത്രാവതി പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത കഫേ കോഫി ഡേ സ്ഥാപകന്‍ വി.ജി സിദ്ധാര്‍ത്ഥിന്റെ വ്യക്തിപരമായ കടം ആയിരം കോടി. കോര്‍പറേറ്റ് ഓഫീസ് മന്ത്രാലയത്തിലെ രേഖകള്‍ ഉദ്ധരിച്ച് എകണോമിക് ടൈംസാണ് വാര്‍ത്ത പുറത്തുവിട്ടത്. ദേവദര്‍ശിനി ഇന്‍ഫോ ടെക്‌നോളജീസ്, ഗോനിബെദു കോഫീ, കോഫീ ഡേ കണ്‍സോളിഡേഷന്‍ എന്നീ സ്ഥാപനങ്ങളിലൂടെയാണ് സിദ്ധാര്‍ത്ഥ് ഇത്രയും കൂടുതല്‍ കടമെടുത്തത്. മൗറീഷ്യസ് ആസ്ഥാനമായ സ്റ്റാന്‍ഡേഡ് ചാര്‍ട്ടേര്‍ഡ് പ്രവൈറ്റ് ഇക്വിറ്റി, ക്രഡിറ്റ് ഓപ്പോര്‍ച്ചുനിറ്റീസ് ഫണ്ട് ആന്‍ഡ് ഏഷ്യ ക്രഡിറ്റ് ഓപ്പോര്‍ച്ചുനിറ്റീസ് എന്നിവയില്‍ നിന്ന് ദിവ്യദര്‍ശിനി വഴി 2014 സെപ്തംബറില്‍ 471 കോടി രൂപയാണ് സിദ്ധാര്‍ത്ഥ് കടമെടുത്തത്.

ദിവ്യദര്‍ശിനി വഴി തന്നെ 2018 നവംബറില്‍ എസ്.എസ്.ജി ഏഷ്യയില്‍ നിന്ന് 300 കോടി രൂപ കടമെടുത്തു. ഗോനിബേദു കോഫി വഴി എടുത്തത് 450 കോടി രൂപയാണ്. ഈ കടങ്ങള്‍ തിരിച്ചടച്ചോ ഇല്ലയോ എന്നതില്‍ വ്യക്തതയില്ല. കടക്കാരില്‍ നിന്നും നിക്ഷേപകരില്‍ നിന്നും താന്‍ കടുത്ത സമ്മര്‍ദ്ദം നേരിടേണ്ടി വരുന്നുവെന്ന് ആത്മഹത്യാ കുറിപ്പില്‍ സിദ്ധാര്‍ത്ഥ് എഴുതിയിരുന്നു. 2019 മാര്‍ച്ച് 31 വരെ കഫേ കോഫി ഡേയ്ക്ക് 6,547 കോടി രൂപയുടെ കടബാദ്ധ്യത ഉള്ളതായി പൊലീസ് പറയുന്നു. കടം കുറച്ചു കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. ഇതിന്റെ ഭാഗമായി ബംഗളൂരുവിലെ ഐ.ടി സ്ഥാപനമായ മൈന്‍ഡ്ട്രീയുടെ 20.32 ശഥമാനം ഓഹരികള്‍ 3200 കോടി രൂപയ്ക്ക് വിറ്റിരുന്നു. നികുതി കഴിച്ചാല്‍ ബാക്കി പണമെല്ലാം പോയത് കഫേ കോഫി ഡേയുടെ ബാദ്ധ്യത കുറയ്ക്കാനാണ്. ഇതിന് പുറമേ, പത്തായിരം കോടി രൂപയ്ക്ക് ഓഹരികള്‍ വില്‍ക്കാന്‍ കൊക്ക കോള കമ്പനിയുമായി ചര്‍ച്ചകള്‍ നടക്കുകയും ചെയ്തിരുന്നു. റിയല്‍ എസ്റ്റേറ്റ് സംരംഭമായ ടാന്‍ഗ്ലിന്‍ ഡവലപ്പേഴ്‌സിന്റെ ഓഹരികള്‍ 2800 കോടിക്ക് വില്‍ക്കാന്‍ യു.എസ് ബഹുരാഷ്ട്ര കമ്പനിയായ ബ്ലാക്‌സ്‌റ്റോണുമായി ചര്‍ച്ചയിലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് മംഗളൂരുവില്‍ നേത്രാവതി നദിക്കടുത്തു വെച്ച് സിദ്ധാര്‍ത്ഥയെ കാണാതായത്. 36 മണിക്കൂറിലെ തെരച്ചിലിന് ശേഷം ഇദ്ദേഹത്തിന്റെ മൃതശരീരം കണ്ടെത്തുകയായിരുന്നു.

കോര്‍പറേറ്റ് ഓഫീസ് മന്ത്രാലയത്തിലെ രേഖകള്‍ ഉദ്ധരിച്ച് എകണോമിക് ടൈംസാണ് വാര്‍ത്ത പുറത്തുവിട്ടത്. ദേവദര്‍ശിനി ഇന്‍ഫോ ടെക്‌നോളജീസ്, ഗോനിബെദു കോഫീ, കോഫീ ഡേ കണ്‍സോളിഡേഷന്‍ എന്നീ സ്ഥാപനങ്ങളിലൂടെയാണ് സിദ്ധാര്‍ത്ഥ് ഇത്രയും കൂടുതല്‍ കടമെടുത്തത്. മൗറീഷ്യസ് ആസ്ഥാനമായ സ്റ്റാന്‍ഡേഡ് ചാര്‍ട്ടേര്‍ഡ് പ്രവൈറ്റ് ഇക്വിറ്റി, ക്രഡിറ്റ് ഓപ്പോര്‍ച്ചുനിറ്റീസ് ഫണ്ട് ആന്‍ഡ് ഏഷ്യ ക്രഡിറ്റ് ഓപ്പോര്‍ച്ചുനിറ്റീസ് എന്നിവയില്‍ നിന്ന് ദിവ്യദര്‍ശിനി വഴി 2014 സെപ്തംബറില്‍ 471 കോടി രൂപയാണ് സിദ്ധാര്‍ത്ഥ് കടമെടുത്തത്.