ഐ.പി.സി കുടുംബ സംഗമത്തിന് ഒര്‍ലാന്റോയില്‍ ഭക്തിനിര്‍ഭരമായ സമാപനം

 നിബു വെള്ളവന്താനം (മീഡിയ കോര്‍ഡിനേറ്റര്‍)

ഒര്‍ലാന്റോ : ഫ്‌ളോറിഡയിലെ ഒര്‍ലാന്റോ പട്ടണത്തില്‍ നടത്തപ്പെട്ട പതിനേഴാമത് നോര്‍ത്ത് അമേരിക്കന്‍ ഐ.പി.സി കുടുംബ സംഗമം ഭക്തി നിര്‍ഭരമായി സമാപിച്ചു.ഡബിള്‍ ട്രീ ഹില്‍ട്ടന്‍ ഹോട്ടല്‍ സമുച്ചയത്തില്‍ 2019 ജൂലൈ 25 മുതല്‍ 28വരെ നടത്തപ്പെട്ട കോണ്‍ഫ്രന്‍സ് വ്യാഴാഴ്ച വൈകിട്ട് 7. 30 ന് നാഷണല്‍ ചെയര്‍മാന്‍ റവ. ആന്റണി റോക്കി ഉത്ഘാടനം നിര്‍വ്വഹിച്ചു. റീജിയന്‍ പ്രസിഡന്റ് റവ.ഡോ. ജോയി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റര്‍ ജോര്‍ജ് തോമസ് സങ്കീര്‍ത്തനം വായിച്ചു. ലോക്കല്‍ കോര്‍ഡിനേറ്റര്‍ ബ്രദര്‍ റെജി വര്‍ഗീസ് സ്വാഗതം ആശംസിച്ചു. പാസ്റ്റര്‍മാരായ എബി.കെ. ബെന്‍, മൈക്കിള്‍ ജോണ്‍സണ്‍, ജോജി ജോസഫ്, കെ.വി. ജോസഫ്, തോമസ് സാമുവേല്‍ എന്നിവര്‍ ആരംഭ ദിനത്തിലെ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. സഹോദരന്മാരായ എബി മാത്യൂവിന്റെയും റോയി ബയൂലയുടെയും ചുമതലയില്‍ നാഷണല്‍ തലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഗായക സംഘത്തിനോടൊപ്പം ഡോ. ബ്ലെസ്സന്‍ മേമന ആത്മീയ ഗാന ശുശ്രൂഷകള്‍ക്ക്
നേതൃത്വം വഹിച്ചു.

യേശുക്രിസ്തുവിനെ ഉയര്‍ത്തുന്ന പ്രസംഗങ്ങളിലൂടെയാവണം ജനത്തെ മാനസാന്തരത്തിലേക്ക് നയിക്കേണ്ടതെന്നും
അന്യഭാഷയോടുകൂടിയുള്ള ആരാധനയില്‍ നിന്നും വ്യതിചലിക്കാതെ ആത്മശക്തി പ്രാപിച്ചവരായി ദൈവജനം തീരുമാറാകണമെന്നും, പരിശുദ്ധാത്മാവ് സഭയെ നിയന്ത്രിക്കുന്ന കാലഘട്ടത്തിലേക്ക് ദൈവസഭ മടങ്ങിവരണമെന്നുംമുഖ്യ പ്രഭാഷകരായ റവ. ഡോ. സാബു വര്‍ഗീസ് , പാസ്റ്റര്‍ ബാബു ചെറിയാന്‍, ഡോ. ഇടിച്ചെറിയ നൈനാന്‍, റവ.ഷിബു തോമസ് , സാജന്‍ ജോയി, ജേക്കബ് മാത്യൂ, വി.ജെ തോമസ് എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. \”ഇത് മടങ്ങി വരവിന്റെയും പുതുക്കത്തിന്റെറെയും സമയം\” എന്ന കോണ്‍ഫ്രന്‍സ് ചിന്താവിഷയത്തെ ആസ്പദമാക്കി പ്രസംഗിക്കുകയായിരുന്നു മുഖ്യ പ്രഭാഷകര്‍.

റവ. ആരന്‍ ബര്‍ക്ക് യുവജന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. സഹോദരി സമ്മേളനത്തില്‍ സിസ്റ്റര്‍ സൂസന്‍ ജോണ്‍ ദുബായ് പ്രസംഗിച്ചു. ബൈബിള്‍ ക്വിസ് മത്സരത്തില്‍ വിജയികളായവര്‍ക്ക് കാഷ് അവാര്‍ഡുകള്‍ നല്‍കി. സിസ്റ്റര്‍ ക്രിസ്റ്റല്‍ ജോണ്‍സണിന്റെ നേതൃത്വത്തിലുള്ള വര്‍ഷിപ്പ് ടീം സോോദരി സമ്മേളനത്തില്‍ ആരാധന നയിച്ചു.

കുട്ടികള്‍ക്കായി ഇഗ്‌നൈറ്റ് യുവര്‍ ലൈറ്റ് കിഡ്‌സ് എന്ന പ്രത്യേക വിനോദ പരിപാടികളും വി.ബി.എസും ഉണ്ടായിരിന്നു. കോണ്‍ഫ്രന്‍സിനോടനുബദ്ധിച്ച് ഐ.പി.സി ഗ്ലോബല്‍ മീഡിയ റീജിയന്‍ സമ്മേളനവും അവാര്‍ഡ് ദാനവും, കോട്ടയം തിയോളജിക്കല്‍ സെമിനാരി യോഗവും ഉണ്ടായിരിന്നു.

രാത്രി യോഗങ്ങളില്‍ പാസ്റ്റര്‍മാരായ ഡോ. ജോയി ഏബ്രഹാം, ജോസഫ് വില്യംസ്, ഡോ. വില്‍സന്‍ വര്‍ക്കി എന്നിവര്‍ അദ്ധ്യക്ഷത വഹിച്ചു. പകല്‍ നടന്ന യോഗങ്ങളില്‍ അനുഗ്രഹീത ദൈവദാസന്മാര്‍ സെമിനാറുകളില്‍ പ്രഭാഷണം നടത്തി.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ പാസ്റ്റര്‍മാരായ സാജന്‍ ജോയി ബാംഗ്ലൂര്‍, റവ. ജേക്കബ് മാത്യൂ, റവ. ഷിബു തോമസ്, റവ. സാം ജോര്‍ജ്, റവ. ആരന്‍ ബര്‍ക്ക് തുടങ്ങിയവര്‍ മുഖ്യ പ്രഭാഷണം നടത്തും. സഹോദരി സമ്മേളനത്തില്‍ സിസ്റ്റര്‍ സൂസന്‍ ജോണ്‍ ദുബായ് പ്രഭാഷണം നടത്തി.കുട്ടികള്‍ക്ക് വേണ്ടി ചില്‍ഡ്രന്‍സ് മിനിസ്ടിയും യുവജനങ്ങള്‍ക്ക് വേണ്ടിയും, സഹോദരിമാര്‍ക്ക് വേണ്ടിയും പ്രത്യേക മീറ്റിംഗുകളും ഉണ്ടായിരിന്നു. സിസ്റ്റര്‍ ക്രിസ്റ്റല്‍ ജോണ്‍സണിന്റെ നേതൃത്വത്തിലുള്ള വര്‍ഷിപ്പ് ടീം സോദരി സമ്മേളനത്തില്‍ ആരാധന നയിച്ചു.ചില്‍ഡ്രന്‍സ് മിനിസ്ട്രിയുടെ നേത്യത്വത്തില്‍ കുട്ടികള്‍ക്കായി \”ഞഛഅഞ \” എന്ന വിബിഎസ് തീം സെഷനുകള്‍ നടത്തി. ജീവിതം വന്യമാണ്, ദൈവം നല്ലവനാണ്! എന്നതായ വിഷയത്തെ ആസ്പദമാക്കിയുള്ള ഓരോ സെഷനിലും വിദ്യാര്‍ത്ഥികള്‍ സജീവമായി പങ്കെടുത്തു.

Picture2

Picture3

Picture

Picture