സിറിൾ മുകളേലിന്റെ നോവൽ life in a Faceless World പ്രകാശനം ഓഗസ്റ്റ് പത്തിന്

ആധുനിക യുഗത്തിന്റെ ശാപമായിക്കൊണ്ടിരിക്കുന്ന വംശീയതക്കും വിഭാഗിക ചിന്തകൾക്ക് വിരാമമുണ്ടാകണമെന്ന ലക്ഷ്യവുമായി അമേരിക്കൻ മലയാളിയും സാഹിത്യകാരനുമായ സിറിൾ മുകളേൽ എഴുതിയ Life in a Faceless World എന്ന ഇംഗ്ലീഷ് നോവൽ ഓഗസ്റ്റ് 10 -ന് പ്രകാശനം ചെയും.
സിറിൾ മുകളേൽതന്റെ life in a Faceless World എന്ന കഥയിലൂടെ, വിവാഹശേഷം H4 – ആശ്രിത വിസയിൽ അമേരിക്കയിലെയ്ക്ക് ജീവിതം പറിച്ചു നടേണ്ടിവന്ന ഒരു ഇന്ത്യൻ യുവതിയുടെ ചിത്രമാണ് വരച്ചുകാട്ടിയിരിക്കുന്നത് . അവളുടെ ജീവിതവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവിധ സംഭവങ്ങളിലൂടെ നമ്മുടെ സംസ്കാരവും മനോവ്യാപാരങ്ങളും പാശ്ചാത്യ ലോകത്തിനെ തുറന്നു കാട്ടുന്നു.

മിനസോട്ടയും കേരളവും വേദാഗിരി മലയുമൊക്കെ കഥക്ക് പശ്ചാത്തലമാകുന്നു. മത തീവ്രവാദം, ലൗജിഹാദ്‌ , കമ്പ്യൂട്ടർ മേഖലയിലേ ജീവനക്കാർ അനുഭവിക്കുന്ന ചൂഷണം തുടങ്ങിയ സാമൂഹിക പ്രശ്നങ്ങൾ കഥയിൽ ഉടനീളം പ്രതിപാദിച്ചിരിക്കുന്നു

ഓരോരുത്തരും തങ്ങളേക്കാൾ വ്യത്യസ്‌തരായവരെ കൂടുതൽ മനസ്സിലാക്കുവാനും അവരുടെ കണ്ണുകളിൽക്കൂടെയും ലോകത്തെ ദർശിച്ചു മതിലുകൾക്കു പകരം പാലങ്ങൾ പണിയുവാൻ ഉദ്ബോധിപ്പിക്കുന്ന ഇതിലെ വരികളിൽ, ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ പ്രതീക്ഷ കൈവിടാതെ ആനന്ദത്തിന്റെ ഊർജം കണ്ടെത്താനുള്ള രഹസ്യങ്ങളും ഒളിഞ്ഞു കിടക്കുന്നു.

സാധാണക്കാരുടെ ജീവിതവും സ്വപ്നങ്ങളുമാണ് തനിക്കെന്നും പ്രചോദനം എന്നഭിപ്രായപ്പെട്ട സിറിൽ മുകളേൽ, Loft Inroads Fellowship-ഉം ഇംഗ്ലീഷ് / മലയാള സാഹിത്യരംഗത്തു നിരവധി പുരസ്കാരങ്ങളും നേടി പ്രതിഭ തെളിയിച്ച വ്യക്തിയാണ്. കഴിഞ്ഞ ഇരുപതോളം വർഷങ്ങളായി അമേരിക്കയിലെ മിന്നസോട്ടയിൽ താമസിക്കുന്ന സിറിൾ മുകളേൽ കല സാംസ്‌കാരിക രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.