കാര്‍ നദിയിലേക്കു വീണ് മലയാളിയടക്കം രണ്ട് പേര്‍ മരിച്ചു

മുംബൈ : സുഹൃത്തുക്കള്‍ക്കൊപ്പം പുനൈ കൊയ്‌ന വെള്ളച്ചാട്ടം കാണാന്‍ പോയ മലയാളി യുവാവടക്കം രണ്ടു പേര്‍ കാര്‍ നദിയിലേക്കു വീണു മരിച്ചു. വൈശാഖ് നമ്പ്യാര്‍ (38), സുഹൃത്ത് നിതിന്‍ ഷേലാര്‍ (37) എന്നിവരാണു മരിച്ചത്.

രണ്ടു വാഹനങ്ങളിലായി പൂനൈയില്‍ നിന്നു കൊയ്‌നയിലേക്കു പുറപ്പെട്ട ആറംഗസംഘത്തിന്റെ ഒരു വാഹനമാണ് അപകടത്തില്‍പ്പെട്ടത്.പാലത്തിലെ തിട്ടില്‍ ഇടിച്ച കാര്‍ മറിഞ്ഞ് നദിയില്‍ വീഴുകയായിരുന്നു. കൂറ്റന്‍ പാറക്കൂട്ടങ്ങളിലേക്കാണ് കാര്‍ പതിച്ചത്.

ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിക്കാണ് അപകടമെന്ന് കൊയ്‌നാ നഗര്‍ പൊലീസ് അറിയിച്ചു. കനത്ത മഴ കാരണം തിരച്ചില്‍ ദുഷ്‌കരമാണെന്നും കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ