‘ഈ ദിവസത്തിനു വേണ്ടിയായിരുന്നു കാത്തിരിപ്പ്” വിടപറയും മുന്‍പ് സുഷമ . .

ന്യൂഡല്‍ഹി: കശ്മീരിനെ കേന്ദ്രഭരണപ്രദേശങ്ങള്‍ ആക്കി മാറ്റിക്കൊണ്ടുള്ള ബി ജെ പിയുടെ നടപടിയില്‍ സര്‍ക്കാരിന് അനുമോദനമറിയിച്ച് ട്വിറ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് സുഷമാ സ്വരാജ് മരണത്തിലേക്ക് യാത്രയായത്.

രാത്രി 7.23 നായിരുന്നു അവരുടെ അവസാന ട്വീറ്റ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 10.20 ഓടെയാണ് ഹൃദയാഘാതത്തേത്തുടര്‍ന്ന് അവരെ എയിംസില്‍ പ്രവേശിപ്പിച്ചത്. 11 മണിയോടെയായിരുന്നു അന്ത്യം.

രാജ്യസഭയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിന് ആഭ്യന്തര മന്ത്രി അമിത്ഷായെ അഭിനന്ദിക്കുന്നു എന്ന് അവര്‍ തിങ്കളാഴ്ച പോസ്റ്റ് ചെയ്തിരുന്നു. ജമ്മു കശ്മീര്‍ പുനസംഘടനാ ബില്‍ പാര്‍ലമെന്റ് പാസ്സാക്കിയ സുപ്രധാന ദിവസമാണ് സുഷമ സ്വരാജ് വിടവാങ്ങിയത്.