ആ ചിരി വിലമതിക്കാനാവാത്തത്

കുഞ്ചാക്കോ ബോബന്‍ ഫെയ്‌സ്ബുക്കില്‍ പങ്ക് വെച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഭാര്യ പ്രിയയുടെ നെഞ്ചോട് ചേര്‍ന്ന് കിടക്കുന്ന ഇസഹാഖിന്റെ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.

‘ആവളുടെ മുഖത്തെ ആ ചിരി വിലമതിക്കാനാവാത്തതാണ്. ഇസഹാഖിന്റെ തുടിപ്പും ഹൃദയമിടിപ്പും അവളറിയുന്നത് കാണുമ്പോള്‍ അതിയായ സന്തോഷമാണ്. ഇതുപോലൊരു ചിത്രമെടുക്കാനായി ഒരുപാട് കാത്തിരുന്നതാണ്. കുഞ്ഞിനായി കാത്തിരിക്കുന്ന എല്ലാ ദമ്പതികള്‍ക്കും വേണ്ടി പ്രാര്‍ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നതായും താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും കുഞ്ഞ് ജനിക്കുന്നത്. കുഞ്ഞിന്റെ മാമോദിസയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ