കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനെ ഇന്ന് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: രണ്ട് മാസത്തോളമായി ഒഴിഞ്ഞ് കിടക്കുന്ന കോണ്‍ഗ്രസിന്റെ നേതൃത്വസ്ഥാനത്തേയ്ക്ക് പുതിയ അധ്യക്ഷനെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. പുതിയ അധ്യക്ഷനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ വൈകുന്നേരത്തോടെ പ്രഖ്യാപിക്കുമെന്നാണ് സൂചന. രാഹുല്‍ ഗാന്ധി തന്നെ അധ്യക്ഷസ്ഥാനത്ത് തുടരണമെന്ന് കേരളത്തിന്റെ നിലപാട് യോഗത്തെ അറിയിച്ചെന്ന് പി സി വിഷ്ണുനാഥ് വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തില്‍ മോദി സര്‍ക്കാരിനെതിരായ പോരാട്ടത്തില്‍ അധ്യക്ഷ സ്ഥാനത്ത് രാഹുല്‍ തന്നെ തുടരുന്നതാണ് നല്ലതെന്ന് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു

ശക്തമായ പ്രതിപക്ഷത്തിന് രാഹുല്‍ വേണം. രാഹുല്‍ ഗാന്ധി തുടരണമെന്നത് ഇന്ത്യയിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും ആവശ്യമാണെന്നും സുര്‍ജേവാല പറഞ്ഞു. എന്നാല്‍ രാജി പിന്‍വലിക്കാന്‍ രാഹുല്‍ വിസമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ട്.