യുവാവിനൊപ്പം ഒളിച്ചോടി; പെണ്‍കുട്ടിയെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് ഗ്രാമമുഖ്യന്‍

ഹൈദരാബാദ്: കാമുകനൊപ്പം ഒളിച്ചോടിപ്പോയ പെണ്‍കുട്ടിക്ക് നടുറോഡില്‍വെച്ച് ഗ്രാമമുഖ്യന്റെ വക ക്രൂര മര്‍ദ്ദനം. പെണ്‍കുട്ടിയെ പൊതുമധ്യത്തില്‍ ഗ്രാമമുഖ്യന്‍ മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തായതോടെ പോലീസ് ഇടപെട്ടെങ്കിലും പരാതിയില്ലെന്ന കാരണത്താല്‍ നടപടിയെടുത്തില്ല.

ആന്ധ്രാപ്രദേശിലെ കെപി ദൊഡ്ഡി ഗ്രാമത്തിലാണ് സംഭവം. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ബന്ധുവായ 20കാരനൊപ്പമാണ് വീട് വിട്ട് പോയത്. എന്നാല്‍ ഇരുവരെയും പിന്നീട് കണ്ടെത്തി ഗ്രാമമുഖ്യന് മുന്നില്‍ ഹാജരാക്കുകയായിരുന്നു.കാമുകനെ തലകുനിപ്പിച്ച് പൊതുസ്ഥലത്ത് നിലത്തിരുത്തിയാണ് പെണ്‍കുട്ടിയെ ചോദ്യം ചെയ്തത്. പെണ്‍കുട്ടിയെ ചോദ്യം ചെയ്‌തെങ്കിലുംനല്‍കിയ ഉത്തരത്തില്‍ ക്ഷുഭിതനായ ഗ്രാമ മുഖ്യന്‍ പെണ്‍കുട്ടിയെമര്‍ദ്ദിക്കുകയായിരുന്നു. ആദ്യം കൈ കൊണ്ട് അടിക്കുകയും പിന്നീട് വടിയെടുത്ത് പൊതിരെ തല്ലുകയുമായിരുന്നു.

എന്നാല്‍ കുട്ടിയുടെ രക്ഷിതാക്കള്‍ സംഭവത്തില്‍ പരാതിപ്പെടാന്‍ തയ്യാറായില്ലെന്ന് പൊലീസ് വ്യക്തമാക്കി. വനിതാ കോണ്‍സ്റ്റബിളിനെ അയച്ച് സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുമെന്നും യുവാവുമായി പെണ്‍കുട്ടിക്ക് ശാരീരിക ബന്ധമുണ്ടെന്ന് കണ്ടെത്തിയാല്‍ പോക്‌സോ ഉള്‍പ്പെടുത്തി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ