ചലച്ചിത്രസംഗീതത്തിന്റെ ചിട്ടകളും രീതികളുമൊക്കെ മാറിയതായി പി. ജയചന്ദ്രൻ

കൊച്ചി:ചലച്ചിത്രസംഗീതത്തിന്റെ ചിട്ടകളും രീതികളുമൊക്കെ മാറിയാതായി മലയാളത്തിന്റെ ഭാവഗായകൻ പി ജയചന്ദ്രൻ  . സംഗീത പ്രേമികളുടെകൂട്ടായ്മയായ “സിംഫണി “യുടെ സംസ്ഥാന സംഗമം കൊച്ചി വൈറ്റ് ഫോർട്ട് ഹോട്ടലിൽ ഉത്‌ഘാടനം നിർവഹിച്ചു സംസാരിക്കുകായായിരുന്നു അദ്ദേഹം.സാങ്കേതിക വിദ്യയുടെ വരവോടു കൂടി ചലച്ചിത്രസംഗീതത്തിന്റെ ചിട്ടകളും രീതികളുമൊക്കെ ഇന്ന് മാറിയിരിക്കുന്നു .മുൻകാലങ്ങളിൽ ഗാന രചയിതാവും,സംഗീത സംവിധായകനും ,പാട്ടുകൾ പാടുന്നവരും ഒരുമിച്ചിരുന്നാണ് പാട്ടുകൾ ഉണ്ടാക്കിയിരുന്നത് .ഇന്ന് സാങ്കേതിക വിദ്യയുടെ ബലത്തിൽ അതെല്ലാം മാറി .

ശ്രുതിയില്ലാത്തവർക്കും സിനിമയിൽ പാടാമെന്ന അവസ്ഥയായി. കൊള്ളാവുന്ന ഒരു പാട്ട് സംഗീത സംവിധായകൻ ഉണ്ടാക്കിയാലും ഇന്ന് പല സംവിധായകർക്കും അത് ഭംഗിയായി ചിത്രീകരിക്കുവാനും അറിയില്ല .പാട്ടുകളെ നശിപ്പിക്കുന്ന പല ഘടകങ്ങളും പാട്ടു ദൃശ്യവത്ക്കരിക്കുമ്പോൾ കടന്നു വരുന്നു .പണ്ടുള്ള സംവിധായകർക്കൊക്കെ എവിടെയാണ് പാട്ടുകൾ വരേണ്ടതെന്നു കൃത്യമായ ധാരണ ഉണ്ടായിരുന്നു .ഇന്ന് അതില്ല .പാട്ടുകാരുടെ അവസ്ഥയിലും പല മാറ്റങ്ങളും ഉണ്ടായി .നന്നായി മലയാളം ഉച്ചരിക്കുവാൻ പോലും അറിയാത്ത പാട്ടുകാർ ഇന്നുണ്ട് .

പുതിയ തലമുറയിൽ പെട്ടവരോടുപോലും ഒരു പാട്ട് പാടാൻ ആവശ്യപ്പെട്ടാൽ അപ്പോൾ അവരുടെ നാവിൻ തുമ്പിൽ വരിക പഴയ പാട്ടുകൾ തന്നെയാകും .ഗാനമേളയൊക്കെ നടക്കുമ്പോൾ പുതിയ പാട്ടുകൾ പാടട്ടെ എന്ന് ചോദിക്കുമ്പോൾ ഡിമാന്റ് പഴയ പാട്ടുകൾക്ക് തന്നെയാണ് .താൻ സംഗീതം പഠിച്ചിട്ടില്ല .മൃദംഗസ്റ്റായിരുന്നു .പാട്ടിലേക്ക് വന്ന സമയം മുതൽ ഇന്നുവരെ രാത്രിയിൽ മൂന്ന് മണിക്കൂറെങ്കിലും മുഹമ്മദ് റാഫിയുടെയും ലതാ മങ്കേഷ്‌ക്കറിന്റെയും പാട്ടുകൾ കേൾക്കും .അതാണ് തന്റെ സംഗീത പഠനം.

“കാവ്യപുസ്തകമല്ലോ ജീവിതം “എന്ന തന്റെ പഴയ പാട്ട് അദ്ദേഹം ആലപിച്ചു .മകളും സംഗീത സംവിധായികയുമായ ലക്ഷ്മിയും ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു .ലക്ഷ്മി സംഗീത സംവിധാനം ചെയ്ത ഗാനങ്ങൾ സിംഫണി അംഗങ്ങൾക്കായി സദസിൽ കേൾപ്പിക്കുകയും ചെയ്തു .കവി പുലിയൂർ ഗിരീഷ് ജയചന്ദ്രന്റെ ഗാനങ്ങളെ വിലയിരുത്തി സംസാരിച്ചു .നടിയും സിംഫണി അംഗംങ്ങളുമായ മല്ലിക സുകുമാരൻ ,ഗായിക ലതാ രാജു തുടങ്ങിയവർ ആശംസകൾ അറിയിച്ചു .സിംഫണിയുടെ ഉപഹാരം ജയചന്ദ്രന് മാധ്യമപ്രവർത്തകൻ സക്കീർ ഹുസൈനും ,മല്ലികാ സുകുമാരനുള്ള ഉപഹാരം ജയചന്ദ്രനും സമ്മാനിച്ചു .

റഫീഖ് സക്കറിയ അധ്യക്ഷത വഹിച്ചു .അനിൽ പെണ്ണുക്കര സ്വാഗതവും ,അനിൽ നാരായണമൂർത്തി നന്ദിയും പറഞ്ഞു .തുടർന്ന് സിംഫണി അംഗങ്ങളുടെ ഗാനമേളയിൽ സംഗീത സംവിധായകനും ഗായകനുമായ ജെ.എം രാജു ,ലത രാജു ,ലേഖ ആർ നായർ ,കെ.ബി വേണു ,ഡോ. ജോസ് ,അഡ്വ.സതീഷ് ,ലൈല രവി ,ജിജി ടോം ,അമ്പിളി ,അനിൽ നാരായണമൂർത്തി ,സക്കിർ ഹുസ്സൈൻ ,നിയ ഫർഹീൻ ,പോൾ,ശ്രീജിത്ത് ,ശ്രീരാജ് തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു .