സിന്ധു ഇന്ത്യയുടെ അഭിമാനമാണെന്ന് കേന്ദ്ര കായികമന്ത്രി

ന്യൂഡല്‍ഹി: ലോകബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് നേടിയ ഇന്ത്യയുടെ അഭിമാനം പി.വി. സിന്ധു കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജുവിനെ സന്ദര്‍ശിച്ചു. സിന്ധു ഇന്ത്യയുടെ അഭിമാനമാണെന്നും രാജ്യത്തിനായി കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സിന്ധുവിന് സാധിക്കട്ടെയെന്നുമാണ് സന്ദര്‍ശന വേളയില്‍ മന്ത്രി പറഞ്ഞത്.

മന്ത്രിയുടെ ഡല്‍ഹിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച നടത്തിയത്. സിന്ധുവിന്റെ കോച്ച് പി. ഗോപിചന്ദ് ഉള്‍പ്പെടെയുള്ള സംഘത്തിനൊപ്പമാണ് സിന്ധു മന്ത്രിയെ സന്ദര്‍ശിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ