ഇസയ്‌ക്കൊപ്പമുള്ള ആദ്യ ഓണം

കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ഇത്തവണത്തെ ഓണം ഏറെ പ്രിയപ്പെട്ടതാണ്. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇരുവരുടെയും ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി വന്നു ചേര്‍ന്ന ശേഷമുള്ള ആദ്യ ഓണം. ഏവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നു കൊണ്ട് ചാക്കോച്ചന്‍ പങ്കുവച്ച കുറിപ്പും കുഞ്ഞ് ഇസയ്‌ക്കൊപ്പമുള്ള ചിത്രവും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

‘എല്ലാവര്‍ക്കും സന്തോഷവും സമ്പല്‍സമൃദ്ധിയും നേരുന്നു…എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി പറയുന്നു.. പ്രത്യേകിച്ച് ഇസ വാവ….’ചാക്കോച്ചന്‍ കുറിച്ചു

ഏപ്രില്‍ പതിനേഴിനാണ് കുഞ്ചാക്കോ ബോബന് ഒരു ആണ്‍കുഞ്ഞ് ജനിച്ചത്. നീണ്ട പതിനാലു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമുള്ള കുഞ്ഞു അതിഥിയുടെ വരവ് ആരാധകരും വളരെ ആവേശത്തോടെയാണ് ആഘോഷമാക്കിയത്. കുഞ്ഞില്ലാതിരുന്ന വര്‍ഷങ്ങളിലെല്ലാം തങ്ങള്‍ അനുഭവിച്ച മാനസിക പ്രയാസം എത്ര വലുതാണെന്ന് പ്രിയയും ചാക്കോച്ചനും പല അഭിമുഖങ്ങളിലും നേരത്തെ വ്യക്തമാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ