സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വ്യക്തികളുടെ ആഗ്രഹങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് കണ്ണന്താനം

തിരുവനന്തപുരം : സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വ്യക്തികളുടെ ആഗ്രഹങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് ബിജെപി നേതാവ് അല്‍ഫോന്‍സ് കണ്ണന്താനം. കുമ്മനമില്ലാത്തതിനാല്‍ സാധ്യത കുറഞ്ഞുവെന്ന അഭിപ്രായമില്ലന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മാണ് വോട്ടു കച്ചവടം നടത്തുന്നതെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അക്കാര്യം വ്യക്തമായതാണെന്നും കണ്ണന്താനം വ്യക്തമാക്കി.