രണ്ടാമതും അച്ഛനായ സന്തോഷം പങ്കുവെച്ച് വിനീത്

പ്രേക്ഷകരുടെ പ്രിയതാരം വിനീത് ശീനിവാസനും ഭാര്യ ദിവ്യയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. സോഷ്യല്‍ മീഡിയയിലൂടെ വിനീത് തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്.


ഇരുവര്‍ക്കും ഒരു ആണ്‍കുട്ടി കൂടിയുണ്ട്. വിഹാന്‍ എന്നാണ് പേര്.വിഹാന്റെ ജന്മദിനത്തിലാണ് തനിക്ക് രണ്ടാമതും ഒരു കുഞ്ഞു ജനിക്കാന്‍ പോവുകയാണെന്ന വിവരം വിനീത് പുറത്തുവിട്ടത്.

‘ഈ ചിത്രത്തില്‍ മൂന്നു പേരുണ്ട്. ‘ ഭാര്യ ദിവ്യ നാരായണനും മകന്‍ വിഹാനും കടലോരത്ത് നില്‍ക്കുന്ന ചിത്രം പങ്കു വെച്ചുകൊണ്ട് വിനീത് കുറിച്ചു. എന്റെ മകന് ഇന്ന് രണ്ടു വയസ്സാവുകയാണ്. അവന്റെ അമ്മ അടുത്ത കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ പുതിയൊരു കുഞ്ഞിന്കൂടി ജന്മം നല്‍കും. അങ്ങനെ ഈ ചിത്രത്തില്‍ മൂന്നു പേരുണ്ട്..’

2012ലാണ് വിനീതും ദിവ്യയും വിവാഹിതരാകുന്നത്. ഏറെ നാള്‍ നീണ്ടുനിന്ന പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. 2017ലാണ് ഇരുവര്‍ക്കും ആണ്‍കുഞ്ഞു ജനിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ