ഇന്ത്യ പാക്കിസ്ഥാനെ വിറപ്പിച്ചത് ഇങ്ങനെ

ന്യൂഡല്‍ഹി: പാക്കിസ്ഥാനെ വിറപ്പിച്ച് ഇന്ത്യ നടത്തിയ ബാലക്കോട്ട് സൈനികാക്രമണത്തിന്റെ പ്രമോ വീഡിയോ പുറത്തിറക്കി വ്യോമസേന. വായുസേന ദിനത്തിന് മുന്നോടിയായി വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ രാകേഷ് കുമാര്‍ സിംഗ് ബദൗരിയ ആണ് വിഡിയോ പുറത്തിറക്കിയത്.ഒക്ടോബര്‍ എട്ടിനാണ് വായുസേന ദിനം. രാജ്യത്തിന്റെ വിവിധ ഭാഗത്ത് സ്ഥിതി ചെയ്യുന്ന സൈനികതാവളങ്ങളിലെ മിറാഷ്-2000 വിമാനങ്ങളാണ് വ്യോമസേന ഈ സൈനിക നീക്കത്തിനായി ഉപയോഗിച്ചത്. അന്നത്തെ ആക്രമണത്തിന്റെ ദൃശ്യങ്ങളല്ല വീഡിയോയ്ക്ക് വേണ്ടി ഉപയോഗിച്ചതെന്ന് ബദൗരിയ വ്യക്തമാക്കി.

ബ്രീഫിംഗ് റൂം, മിറാഷ്2000 പോര്‍വിമാനം പറത്തുന്നത്, ശത്രുകേന്ദ്രങ്ങളെ റഡാര്‍ സൂം ഉപയോഗിച്ചു ലക്ഷ്യം വയ്ക്കുന്നത് എന്നിവ പ്രമോയിലുണ്ട്. തൊട്ടടുത്ത ദിവസം അതിര്‍ത്തിയില്‍ ഇന്ത്യ-പാക്ക് യുദ്ധവിമാനങ്ങള്‍ ഏറ്റുമുട്ടുന്നതും വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനിലൂടെ അഭിമാനമായി മാറിയ മിഗ്21 വിമാനവും വീഡിയോയിലൂടെ ജനങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്.