ഘട്ടം ഘട്ടമായി പെഗുകൾ

റോയ് മാത്യു

ഇങ്ങനെ തന്നെ വേണം – കത്തോലിക്കാ സഭയുടെ മദ്യനിരോധന സമിതിയും മലങ്കര കത്തോലിക്കാ സഭാ കർദ്ദിനാൾ മാർ ക്ലീമിസുമൊക്കെ എന്തൊരു മസിലുപിടുത്തമായിരുന്നു. മദ്യ നിരോധനം നടപ്പാക്കിയില്ലെങ്കിൽ സർക്കാരിനെ ജന രോഷത്തിൽ ഒലിപ്പിച്ചു കളയുമെന്നായിരുന്നു ഡയലോഗുകൾ – അംശ വ ടീം പിടിച്ചോണ്ട് കർദിനാൾ തിരുമേനിയുടെ സെക്രട്ടറിയേറ്റ് നടയിലെ നിൽപ്പു കണ്ടാൽ കർത്താവിന് പോലും സഹിക്കൂല – എന്തൊര് നിപ്പായിരുന്നു അത് !
ഒന്നും ഒലിച്ചില്ല – പിണറായി ബാറുകൾ മുട്ടിന് മുട്ടിന് തുറന്നു. സകല വിശുദ്ധന്മാരുടേയും പേരിൽ ബാറുകൾ തുറന്നു – തുറന്നു കൊണ്ടിരിക്കുന്നു –
മെത്രാന്മാരൊക്കെ തലേൽ മുണ്ടിട്ട് എങ്കയോ മറഞ്ഞു…. തമ്മിലടിയും പള്ളി പിടിക്കലും ഫ്രാങ്കോ യുടെ പെണ്ണുപിടുത്തവും ഒക്കെ ഒന്ന് കഴിഞ്ഞിട്ടു വേണ്ടെ ബാറുകാര്യം ഒന്നേറ്റെടുക്കാൻ –
വെരി ബിസി….
മദ്യ മൊഴുക്കട്ടെ – നമ്മുടെ നാട് അടിച്ചു പിമ്പിരിയായി നടക്കട്ടെ!
കർത്താവു് രണ്ടാമത് വരുമ്പോൾ മൊത്തം പേരും ചീയേർസ് പറഞ്ഞ് ആനന്ദിക്കട്ടെ!

“മദ്യം കേരളത്തിൽ ഗുരുതരമായ ഒരു സാമൂഹ്യ വിപത്തായി മാറിയിരിക്കുന്നു. മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കാൻ സഹായകരമായ നയമായിരിക്കും ഇടത് പക്ഷ ജനാധിപത്യ മുന്നണി സർക്കാർ സ്വീകരിക്കുക. മദ്യവർജനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്നുള്ളതിനേക്കാൾ കൂടുതൽ ശക്തമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകും” .

(2016ലെ ഇടത് പക്ഷ ജനാധിപത്യ മുന്നണി
തിരഞ്ഞെടുപ്പു പത്രിക)

ഇത്ര പരിശുദ്ധവും നിർമ്മലവുമായ നയങ്ങൾ പ്രഖ്യാപിച്ചു നടപ്പാക്കുന്ന സർക്കാരിന്റെ ഉദ്ദേശ ശുദ്ധിയെ സംശയിക്കുന്ന മെത്രാന്മാരും മനോരമയും മുടിഞ്ഞു പോകണേ കർത്താവെ !
ഇപ്പോ ബാറനു വദിക്കാൻ ഒരു കട്ടൻ ചായ പോലും മേടിക്കാത്ത എക്സൈസ് വകുപ്പും ഇടത് മുന്നണിയും – ആര് ചോദിച്ചാലും അക്ഷയ പാത്രം പോലെ കൊടുത്തോണ്ടിരിക്കും. – ബാർ കോഴയില്ല – നോട്ടെണ്ണൽ യന്ത്രമില്ല – പകരം തുപ്പൽ പെരട്ടി എണ്ണൽ മാത്രം! ശംഭോ മഹാദേവ …
മണു കൊണാഞ്ചൻ പ്രതിപക്ഷമുള്ളപ്പോൾ പിന്നെന്ത് വേണം – മൊത്തം അടിച്ചു മാറ്റുക