സാഹിത്യ നൊബേൽ പ്രഖ്യാപിച്ചു; പോളിഷ്, ഓസ്ട്രിയൻ എഴുത്തുകാർ വിജയികൾ

സ്വീഡിഷ് അക്കാദമിയുടെ സാഹിത്യത്തിനുളള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. 2018, 19 വർഷങ്ങളിലെ പുരസ്കാരങ്ങൾ ഒന്നിച്ചാണു അക്കാദമി പ്രഖ്യാപിച്ചത്. പോളിഷ് സാഹിത്യകാരി ഓൾഗ ടൊക്കാർചെക് (2018), ഓസ്ട്രിയൻ സാഹിത്യകാരൻ പീറ്റർ ഹാൻഡ്കെ (2019) എന്നിവരാണ് വിജയികൾ. ലെെം​ഗികാരോപണങ്ങളും സാമ്പത്തിക അഴിമതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം നോബേൽ പുരസ്ക്കാരം നൽകിയിരുന്നില്ല. അക്കാദമിയുടെ 70 വർഷത്തെ ചരിത്രത്തിനിടയിൽ കഴിഞ്ഞ വർഷം ആദ്യമായാണ് സാഹിത്യ നൊബേൽ പ്രഖ്യാപിക്കാതിരുന്നത്. മാൻ ബുക്കർ പുരസ്കാരം ലഭിച്ച ആദ്യ പോളിഷ് സാഹിത്യകാരികൂടിയാണ് ആക്ടിവിസ്റ്റുകൂടിയായ ഓൾഗ ടൊക്കാർചെക്. 2018ലാണ് ഓൾഗക്ക് ബുക്കർ സമ്മാനം ലഭിച്ചത്. പീറ്റർ ഹാൻഡ്കെ ഓസ്ട്രിയൻ നോവലിസ്റ്റും നാടകകൃത്തും വിവർത്തകനുമാണ്. നിരവധി സിനിമകൾക്കും തിരക്കഥ രചിച്ചിട്ടുണ്ട്.