സിലിയെ കൊലപ്പെടുത്താന്‍ മൂന്നുവട്ടം ശ്രമിച്ചുവെന്ന് ജോളി;ഷാജു സഹായിച്ചു

കോഴിക്കോട്: കൂടത്തായി കൊലപാതക്കേസിലെ മുഖ്യപ്രതി ജോളി നടത്തിയ വെളിപ്പെടുത്തലുകള്‍ പുറത്ത്. ഷാജുവിന്റെ ആദ്യഭാര്യ സിലിയെ കൊലപ്പെടുത്താന്‍ മൂന്നുവട്ടം ശ്രമിച്ചുവെന്ന് ജോളി പറഞ്ഞു. ഇക്കാര്യം ഷാജുവിന് അറിയാമായിരുന്നുവെന്നും ജോളി പറഞ്ഞു.

2016ല്‍, ജോളിക്കൊപ്പം ദന്താശുപത്രിയില്‍ പോയ സിലി അവിടെവെച്ച് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. സിലിക്ക് പച്ചവെള്ളത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കുകയായിരുന്നുവെന്നാണ് പോലീസിന് ജോളി മൊഴി നല്‍കിയിരിക്കുന്നത്.

ജോളിയുടെ രണ്ടാംഭര്‍ത്താവ് ഷാജുവിന്റെ ആദ്യഭാര്യയായിരുന്നു സിലി. ഒരു തവണ മരുന്നില്‍ സയനൈഡ് കലര്‍ത്താന്‍ഷാജുവാണ് സഹായിച്ചതെന്നും ജോളി മൊഴി നല്‍കിയിട്ടുണ്ട്.