ഉള്‍പ്പെടെ അഞ്ച് പേരെ വിശുദ്ധരായി പ്രഖ്യാപിച്ചു

വത്തിക്കാന്‍ സിറ്റി: മദര്‍ മറിയം ത്രേസ്യ ഉള്‍പ്പെടെ അഞ്ച് പേരെ വിശുദ്ധരായി പ്രഖ്യാപിച്ചു. തുടര്‍ച്ചടങ്ങുകള്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ പുരോഗമിക്കുകയാണ്.

മദര്‍ മറിയം ത്രേസ്യ ജീവിതവഴിയില്‍ സ്വയം വരിച്ച ത്യാഗവും സഹനവും ഇനി ലോകത്തിന് മാധ്യസ്ഥമേകും. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടക്കുന്ന ദിവ്യബലിമധ്യേ ഫ്രാന്‍സിസ് മാര്‍പ്പാപ്പയാണ് വിശുദ്ധ പ്രഖ്യാപനം നടത്തിയത്.മറിയം ത്രേസ്യയ്ക്കൊപ്പം കര്‍ദിനാള്‍ ജോണ്‍ ഹെന്റി ന്യൂമാന്‍, സിസ്റ്റര്‍ ജിയൂസിപ്പിന വന്നിനി, സിസ്റ്റര്‍ മാര്‍ഗിരിറ്റ ബേയ്‌സ, സിസ്റ്റര്‍ ഡല്‍സ് ലോപ്പേസ് പോന്തേസ് എന്നിവരേയും വിശുദ്ധരായി പ്രഖ്യാപിച്ചു.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജേക്കബ് മനത്തോടത്ത്, മാര്‍ പോളി കണ്ണൂക്കാടന്‍, കേന്ദ്രമന്ത്രി വി.മുരളീധരന്‍, ടി.എന്‍.പ്രതാപന്‍ എംപി എന്നിവരും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിട്ടുണ്ട്.