എറണാകുളം യുഡിഎഫ് നിലനിര്‍ത്തുമെന്ന് എക്‌സിറ്റ് പോള്‍

കൊച്ചി : ഉപതിരഞ്ഞെടുപ്പില്‍ എറണാകുളം യുഡിഎഫ് നിലനിര്‍ത്തുമെന്ന് മനോരമ ന്യൂസ് കാര്‍വി എക്‌സിറ്റ് പോള്‍. 55% വോട്ടോടെ യുഡിഎഫ് എറണാകുളം നിലനിര്‍ത്തുമെന്നാണ് ഫലം. എല്‍ഡിഎഫ് 30%, ബിജെപി 12% വോട്ടുകള്‍ നേടുമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.

2016ലേതിനെക്കാള്‍ യുഡിഫിന് 3% വോട്ട് കൂടും. എല്‍ഡിഎഫിന് 2.45% വോട്ടുകള്‍ കുറയും. ബിജെപിക്കും 1.45% വോട്ട് കുറയുമെന്നാണ് പ്രവചനം.

ടി.ജെ. വിനോദ് ആണ് എറണാകുളം യുഡിഎഫ് സ്ഥാനാര്‍ത്ഥി. എറണാകുളം ഡിസിസി പ്രസിഡന്റ്ും കൊച്ചി ഡപ്യൂട്ടി മേയറുമായിരുന്നു അദ്ദേഹം. നിയമസഭയിലേക്ക് ആദ്യ മത്സരമാണ്.

മനു റോയ് ആണ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി. അഭിഭാഷകനായ അദ്ദേഹം മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ.എം.റോയിയുടെ മകനാണ്. നിയമസഭയിലേക്ക് ആദ്യ മത്സരമാണ്.

സി.ജി.രാജഗോപാല്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ബിജെപി എറണാകുളം മണ്ഡലം പ്രസിഡന്റായിരുന്നു അദ്ദേഹം. നിയമസഭയിലേക്ക് രണ്ടാം മത്സരമാണ്.