മഹാരാഷ്ട്ര എന്‍.ഡി.എയ്ക്ക്; ഹരിയാനയില്‍ എന്‍.ഡി.എ-യു.പി.എ ഒപ്പത്തിനൊപ്പം

മുംബൈ: മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഭരണത്തുടര്‍ച്ച ഉറപ്പാക്കി ബിജെപി-ശിവസേനാ സഖ്യം. 288 സീറ്റിലെയും വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 165സീറ്റില്‍ ബിജെപി ലീഡ് ചെയ്യുകയാണ്. വോട്ടെണ്ണലിന്റെ ആരംഭം മുതല്‍ മേധാവിത്തം പുലര്‍ത്തുന്ന ബിജെപി, ലീഡ് ചെയ്യുന്ന സീറ്റുകളുടെ എണ്ണം ഒരു ഘട്ടത്തിലും 150ന് താഴേയ്ക്കു പോയിട്ടില്ല. മഹാരാഷ്ട്രയില്‍ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 145 സീറ്റുകളാണ്. യുപിഎയ്ക്ക് നിലവില്‍ 94 സീറ്റുകളില്‍ ലീഡുണ്ട്. എന്‍ഡിഎ, യുപിഎ ഇതര കക്ഷികള്‍ 30 സീറ്റുകളിലും ലീഡ് ചെയ്യുന്നു.

അതേസമയം ഹരിയാനയില്‍ എക്സിറ്റ് പോള്‍ ഫലങ്ങളെ പിന്തള്ളി കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത മുന്നേറ്റമാണ് നടക്കുന്നത് ഹരിയാനയില്‍ 90 സീറ്റുകളില്‍ 75 സീറ്റുകള്‍ ലക്ഷ്യം വെച്ചിറങ്ങിയ ബിജെപിക്ക് ഇതുവരെ വ്യക്തമായ മേല്‍ക്കൈ നേടാനായിട്ടില്ല. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപി 36സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് 34സീറ്റുകളില്‍ മുന്നേറുന്നുണ്ട്. 46 സീറ്റുകളാണ് ഹരിയാനയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത്.മറ്റു കക്ഷികള്‍ക്ക് 21 സീറ്റില്‍ ലീഡുണ്ട്.