അക്ഷയ് രാധാകൃഷ്ണനും നൂറിന്‍ ഷെരീഫും ഒന്നിക്കുന്നു; ചിത്രം ‘വെള്ളപ്പം’

പതിനെട്ടം പടി’ എന്ന ചിത്രത്തിലെ അയ്യപ്പന്‍ എന്ന കഥാപാത്രത്തിലൂയെ ശ്രദ്ധേയനായ അക്ഷയ് രാധാകൃഷ്ണന്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘വെള്ളപ്പം’. പ്രവീണ്‍ രാജ് പൂക്കാടന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ‘ഒറു അഡാര്‍ ലവ്’ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ നൂറിന്‍ ഷെരീഫാണ് നായിക.

ഫാന്റസി ഘടകങ്ങളുള്ള ഒരു രസകരമായ റൊമാന്റിക് കോമഡി എന്നാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തെ കുറിച്ച് പറയുന്നത്. തൃശ്ശൂരിലും പരിസരത്തുമായി ഷൂട്ടിംഗ് നടക്കും. നവംബര്‍ 17 ന് ചിത്രീകരണം ആരംഭിക്കും.

പുതുമുഖം ജീവന്‍ ലാലാണ് തിരക്കഥയൊരുക്കിയത്. ബ്ലോക്ക്ബസ്റ്ററായ ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന ചിത്രത്തിലെ ഡെന്നിസ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ വൈശാഖ് രാജനും ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കും. ലീല ഗിരീഷ് കുട്ടന്‍ സംഗീതമൊരുക്കുന്നു. റഫീക്ക് ടി.എം ആണ് വെള്ളപ്പം നിര്‍മിക്കുന്നത്.