വാളയാര്‍ പീഡനക്കേസ് ; വീഴ്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് കെമാല്‍പാഷ

തിരുവനന്തപുരം : വാളയാര്‍ പീഡനക്കേസില്‍ അട്ടിമറി നടന്നുവെന്നും വീഴ്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്നും റിട്ട ജസ്റ്റീസ് കെമാല്‍പാഷ.

കേസിലെ വിധിപകര്‍പ്പ് പഠിച്ചശേഷം സര്‍ക്കാരിന് നിര്‍ദേശങ്ങള്‍ നല്‍കുമെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷും പറഞ്ഞു. വാളയാര്‍ വിഷയം പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദന്‍ പ്രതികരിച്ചു.