“50കരാനായ സുന്ദരനെ വേണം”; അമ്മയ്ക്ക് വിവാഹമാലോചിച്ച് മകള്‍

മക്കൾക്കായി വധൂവരന്മാരെ തേടുന്ന അമ്മമാർ സമൂഹത്തിൽ സാധാരണമാണ്. ഇതിൽ നിന്നും വ്യത്യസ്തമായി അമ്മയ്ക്ക് വരനെ തേടുന്ന യുവതിയുടെ ട്വീറ്റ് വെെറലാവുകയാണ് സോഷ്യൽ മീഡിയയിൽ. നിയമ വിദ്യാർത്ഥിയായ ആസ്താ വർമയാണ് അമ്മയ്ക്കായി വരനെ തേടുന്നത്.അമ്മയുടോപ്പമുള്ള ഒരു സെൽഫി പോസ്റ്റു ചെയ്തുകൊണ്ടാണ് അസ്താ തൻെറ വിവാഹാലോചനാ സന്ദേശം പങ്കുവെച്ചത്. “എൻെറ അമ്മയ്ക്ക് 50 വയസുള്ള ഒരു സുന്ദരനെ വേണം. വെജിറ്റേറിയൻ, മദ്യപിക്കരുത്, അടിത്തറയുള്ള ഒരാളായിരിക്കണം,” എന്നാണ് ആസ്ത കുറിച്ചിരിക്കുന്നത്.അമ്മയോട് മകൾക്കുള്ള സ്നേഹം വെളിപ്പെടുത്തുന്ന ഈ ട്വീറ്റ് ഏറ്റെടുത്തിരിക്കുയാണ് സോഷ്യൽ മീഡിയ ഇപ്പോൾ. ആസ്തയ്ക്കും അമ്മയ്ക്കും സ്നേഹവും ആശംസകളും അറിയിച്ചുകൊണ്ട് നിരവധി പേർ ഈ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ