കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് ഈ മാസം 13ന്

കൊച്ചി : കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് ഈ മാസം 13ന് നടക്കും. കൗണ്‍സില്‍ ഹാളില്‍ രാവിലെ 11ന് ജില്ല വരണാധികാരി കൂടിയായ കലക്ടര്‍ എസ്. സുഹാസിന്റെ നേതൃത്വത്തിലാകും തെരഞ്ഞെപ്പ് നടക്കുക. ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ് എം.എല്‍.എയായ സാഹചര്യത്തില്‍ ആ സ്ഥാനത്തേക്ക് പുതിയ ആളെ കണ്ടെത്താനാണ് തെരഞ്ഞെപ്പ്.

ഐ ഗ്രൂപ്പുകാരനായ ടി.ജെ. വിനോദിന് പകരക്കാരനായി അതേ ഗ്രൂപ്പില്‍ നിന്നുള്ളയാളെന്നാണ് തത്വത്തില്‍ തീരുമാനം. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞ് മേയറെ മാറ്റുന്ന കാര്യത്തില്‍ സമ്മര്‍ദ്ദം ശക്തമാക്കാമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്.

അതേസമയം മേയര്‍മാറ്റം തല്‍ക്കാലം വേണ്ടെന്ന നിലപാടിലാണ് കെ.പി.സി.സി നേതൃത്വം. എന്നാല്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാണ് മുതിര്‍ന്ന നേതക്കളുടെ തീരുമാനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ