തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പ് നവംബര്‍ 12ന്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പ് നവംബര്‍ 12ന്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌ക്കരന്‍ വരണാധികാരിക്ക് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കി. തിരുവനന്തപുരം ജില്ലാ കളക്ടറാണ് വരണാധികാരി.

കോര്‍പറേഷന്‍ മേയര്‍ വി. കെ. പ്രശാന്ത് ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ നിന്നും നിയമസഭയിലേക്ക് വിജയിച്ചതോടെയാണ് തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.