ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ സുരാജിന്റെ പ്രകടനത്തിന് പ്രേക്ഷകരുടെ അഭിനന്ദന പ്രവാഹം

സൗബിൻ ഷാഹിർ ,സുരാജ് വെഞ്ഞാറമൂട് എന്നിവർ നായകന്മാരായി ഏറ്റവും പുതിയ ചിത്രമാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25.
ഫോഴ്സ്, ബദായ് ഹോ, മർഡ് കോ ദർദ് നഹി ഹോതാ എന്നീ ബോളിവുഡ് ചിത്രങ്ങളുടെയും നിരവധി പരസ്യ ചിത്രങ്ങളുടെയും പ്രൊഡക്ഷൻ ഡിസൈനറായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ.മൂൺഷോട്ട് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.മഹേഷിന്റെ പ്രതികാരം, മായാനദി തുടങ്ങിയ ചിത്രങ്ങൾ നിർമിച്ച നിർമാതാവാണ് സന്തോഷ് ടി കുരുവിള.

ചിത്രം ഇന്നലെ കേരളത്തിലെ തിയറ്ററുകളിൽ റിലീസിനെത്തി. നുറുങ്ങ് നുറുങ്ങ് തമാശകളുമായി ഒരുക്കിയ ചിത്രം പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.എല്ലാ നിരൂപണങ്ങളിലും ഒരുമിച്ച് എടുത്തു പറയുന്നതാണ് സുരാജ് വെഞ്ഞാറമൂടിന്റെ അതിഗംഭീര പ്രകടനത്തെ കുറിച്ച്. അത്രമേൽ മനോഹരമായാണ് സുരാജ് ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ തന്റെ കഥാപാത്രത്തെ മനോഹരമാക്കിയത്.ഭാസ്‌ക്കര പൊതുവാൾ എന്ന വൃദ്ധൻ കഥാപാത്രത്തെയാണ് സുരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സൗബിൻ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ അച്ഛൻ കൂടിയാണ് ഭാസ്കര പൊതുവാൾ.എന്തായാലും വരും ദിവസങ്ങളിൽ ചിത്രത്തെ തേടി കൂടുതൽ മികച്ച അഭിപ്രായങ്ങൾ പുറത്ത് വരും എന്ന് ഉറപ്പാണ്.

കെൻഡി സിർദോ,സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ചിത്രത്തിനായി ബോളിവുഡിലും തമിഴിലുമടക്കം നിരവധി ശ്രദ്ധേയമായ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവ്വഹിച്ച മലയാളി സാനു ജോൺ വർഗ്ഗീസ് ഛായാഗ്രഹണവും സൈജു ശ്രീധരൻ എഡിറ്റിംഗും ബിജിബാൽ സംഗീതവും ഹരിനാരായണൻ ഗാന രചനയും ജ്യോതിഷ് ശങ്കർ കലാ സംവിധാനവും ജയദേവൻ ചക്കാടത്ത് സൗണ്ട് ഡിസൈനിംഗും റോണക്സ് സേവ്യർ മേക്കപ്പും ജാക്കി വസ്ത്രാലങ്കാരവും നിർവ്വഹിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ