സ്റ്റേറ്റ് ഓഫ് ന്യൂയോർക്ക് സെനറ്റ് കമന്റേഷൻ  അവാർഡ് കളത്തിൽ വർഗീസിന്

ന്യൂയോർക്ക് :സ്റ്റേറ്റ് ഓഫ് ന്യൂയോർക്ക് ഏർപ്പെടുത്തിയ ഈ വർഷത്തെ ന്യൂയോർക്ക് സെനറ്റ് കമന്റേഷൻ  അവാർഡ് സാമൂഹ്യ സാംസ്കാരികപ്രവർത്തകനുമായ കളത്തിൽ വർഗീസിലഭിച്ചു.നവംബർ പന്തണ്ടിനു ന്യൂയോർക്കിൽ വച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കുമെന്ന് സ്റ്റേറ്റ് സെനറ്റർ അന്ന എം കപ്ലാൻ അറിയിച്ചു .നേതൃ പാടവം ,സന്നദ്ധ സംഘടനാ പ്രവർത്തന മികവ് ,സാമൂഹ്യ പ്രവർത്തനങ്ങളിൽ പുലർത്തുന്ന സത്യസന്ധത എന്നിവ പരിഗണിച്ചാണ് അദ്ദേഹത്തിന് പുരസ്ക്കാരം നൽകുന്നത് .
അമേരിക്കയിലെ സാമൂഹ്യ പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായ കളത്തിൽ വർഗീസ് ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസിന്റെ കേരളാ ചാപ്ടറിന്റെ ചെയർമാൻ കൂടിയാണ് .അമേരിക്കയിൽ കുടിയേറിയ ആദ്യകാല മലയാളികളിൽ ഒരാൾ കൂടിയായ കളത്തിൽ വർഗീസ് കേരളത്തിൽ നിരവധി ജീവകാരുണ്യ മേഖലയിലും തന്റേതായ പ്രവർത്തനങ്ങളിൽ സജീവവുമാണ്   .ചെങ്ങന്നൂർ തരംഗം കാൻസർ സെന്റർ ,ശാന്തിഗിരി ആശ്രമം എന്നിവയുമായി സഹകരിച്ചു ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇതിനോടകം തുടങ്ങിക്കഴിഞ്ഞു .
അമേരിക്കയിൽ നാൽപ്പത്തിയഞ്ച് വര്ഷങ്ങള്ക്കു മുൻപ് സ്ഥാപിച്ച മാർത്തോമാ ആരാധനാലയത്തിന്റെ സ്ഥാപക മെമ്പർ കൂടിയാണ്  കളത്തിൽ വർഗീസ് . ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റ് അവാർഡ് മലയാളി സമൂഹത്തിനു കൂടി ലഭിക്കുന്ന അംഗീകാരം ആണെന്നും ,തന്നെ ഈ പുരസ്‌കാരത്തിന് തെരഞ്ഞെടുത്ത ന്യൂയോർക്ക് സ്റ്റേറ്റിനും പ്രത്യേകം നന്ദി അറിയിക്കുന്നതായും അദ്ദേഹം അറിയിച്ചു .