ശബരിമലയില്‍ യുവതികളെ കയറ്റാന്‍ ശ്രമിക്കില്ല : മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം:ശബരിമലയില്‍ യുവതികളെ കയറ്റാന്‍ ശ്രമിക്കില്ലെന്ന് ദേവസ്യം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.ആക്ടിവിസം പ്രദര്‍ശിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്നും അദ്ദേഹം പറഞ്ഞു. തൃപ്തി ദേശായിയെ പോലുള്ളവര്‍ സ്വന്തം പ്രചാരണമാണ് ലക്ഷ്യമിടുന്നത്. ശബരിമലയില്‍ യുവതികളെ കയറ്റാന്‍ മുന്‍പ് ശ്രമിച്ചിട്ടില്ല. ഇനി അങ്ങനെ ശ്രമിക്കാന്‍ പോകുകയുമില്ലെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേ ഇല്ലെന്ന വാദം പറഞ്ഞ് ആരെങ്കിലും ശബരിമലയിലെത്തിയാല്‍ അവര്‍ കോടതിയില്‍ പോയി ഉത്തരവ് തേടേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.