‘സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുന്നു, യുവതികള്‍ മല കയറാന്‍ വന്നാല്‍ ഭക്തര്‍ നോക്കിക്കോളും’; മുരളീധരന്‍

കോഴിക്കോട്: ശബരിമല യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശാല ബെഞ്ചിന്റെ തീരുമാനത്തിലേക്ക് വിട്ടത് സുപ്രീം കോടതിക്ക് പഴയ വിധിയില്‍ തൃപ്തിയില്ലാത്തത് കൊണ്ടാണെന്ന് വടകര എംപിയും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ കെ. മുരളീധരന്‍ വ്യക്തമാക്കി. അതേസമയം യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമം ഇനിയും കരുതിക്കൂട്ടി ശബരിമലയിലേക്ക് വരുന്ന യുവതികളെ ഭക്തര്‍ നോക്കിക്കോളുമെന്നും കെ. മുരളീധരന്‍ പറഞ്ഞു. കെ.പി.സി.സി പുന:സംഘടനയുമായി ബന്ധപ്പെട്ട പാര്‍ട്ടി കാര്യങ്ങള്‍ കോടതിയിലേക്ക് വലിച്ചിഴക്കരുതെന്ന് പറഞ്ഞ മുരളീധരന്‍, അത്തരക്കാര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്നും കൂട്ടിച്ചേര്‍ത്തു.