ധനമന്ത്രിയുടെയോ പാർട്ടിയുടേയോ കുടുംബ സ്വത്താണോ കിഫ്‌ബി..?

ജോളി ജോളി
കിഫ്‌ബിയിലേക്ക് ആരും ഒളിഞ്ഞു നോക്കണ്ട എന്ന് നമ്മുടെ ധനമന്ത്രി തോമസ് ഐസക് വാശി പിടിക്കുന്നത് എന്തുകൊണ്ടായിരിക്കും…

അദ്ദേഹത്തിന്റെയോ പാർട്ടിയുടേയോ കുടുംബ സ്വത്താണോ കിഫ്‌ബി..?

അല്ല..

എങ്കിൽ അങ്ങോട്ട് മാറി നിൽക്ക് ഞങ്ങളൊന്ന്‌ നോക്കട്ടെ എന്ന് പറയാൻ ജനങ്ങൾക്ക് അവകാശമില്ലേ…

ഉണ്ട്..

എന്നാ കേട്ടോ..

2016 മുതല്‍ രണ്ട് വര്‍ഷക്കാലം കിഫ്ബി വഴി രണ്ട് പദ്ധതികള്‍ മാത്രമാണ് നടപ്പാക്കിയതെന്ന് സിഎജി റിപ്പോര്‍ട്ട് പറയുന്നു..

ഈ രണ്ട് വര്‍ഷത്തിനുള്ളില്‍ കിഫ്ബി വഴി ചെലവഴിച്ചത് 47.83 കോടി രൂപ മാത്രമാണെന്ന് സിഎജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ദുരന്ത നിവാരണ ഫണ്ട് വഴി മാറ്റി ചെലവഴിച്ചെന്നും നിയമസഭയില്‍ വച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാണ്.

2016 – 17 ബജറ്റില്‍ 615 കോടി രൂപയുടെ പദ്ധതികള്‍ കിഫ്ബി വഴി നടപ്പിലാക്കുമെന്നാണ് പ്രഖ്യാപിച്ചത്.

എന്നാല്‍ ചെലവഴിച്ചത് 47.47 കോടി രൂപ മാത്രം.

2017 – 18 കാലയളവില്‍ പ്രഖ്യാപിച്ചത് 14,960 കോടി രൂപ..
എന്നാൽ മാര്‍ച്ച്‌ വരെ ചെലവഴിച്ചത് വെറും 36 ലക്ഷം രൂപ മാത്രം ..

രണ്ട് വര്‍ഷത്തില്‍ 26 പദ്ധതികള്‍ പ്രഖ്യാപിച്ചതില്‍ 10 പദ്ധതികള്‍ മാത്രമാണ് കിഫ്ബി അംഗീകരിച്ചത്.

കിഫ്ബി എടുക്കുന്ന കടങ്ങളുടെ ബാധ്യത സംസ്ഥാനത്തിന്‍റേതാണെങ്കിലും ധനകാര്യ കണക്കുകളില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു.

ദുരന്ത നിവാരണത്തിനുള്ള ഫണ്ട്, മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ചെലവഴിച്ചെന്ന് സിഎജി റിപ്പോര്‍ട്ട് പറയുന്നു.

2017-18 വര്‍ഷത്തില്‍ ഒരു മലയാളി 59,588 രൂപ കടക്കാരനാണെന്നും സി എ ജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
തൊട്ട് മുന്‍വ‌ര്‍ഷം കടം 53,008 രൂപയായിരുന്നു പ്രതിശീര്‍ഷകടം.

ദുരന്ത നിവാരണവുമായി ബന്ധമില്ലാത്ത മരാമത്ത് പണികള്‍ക്ക് 3.92 കോടി രൂപ ഉപയോഗിച്ചു.

കേന്ദ്രത്തില്‍ നിന്നുള്ള എസ്‍ഡിആര്‍എഫ് ഫണ്ട് യഥാസമയം പബ്ലിക് അക്കൗണ്ട്സ് ഹെഡിലേക്ക് മാറ്റിയില്ല.

സംസ്ഥാനത്തിന്‍റെ ധനകമ്മി 2017-18ല്‍ 26,838 കോടിയായി ഉയര്‍ന്നു.
2016-17ല്‍ 26,448 കോടിയായിരുന്നു ധനകമ്മി.

റവന്യൂ വരുമാനത്തിന്റെ 18% പലിശ നല്‍കാനും 24% പെന്‍ഷനും വിനിയോഗിച്ചത് ആശങ്കപ്പെടുത്തുന്നതാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

തനത് റവന്യു വരുമാനത്തില്‍ 6 % ത്തിന്റെ കുറവുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്..

കിഫ്ബി പദ്ധതികളില്‍ കാലതാമസമുണ്ടായെന്നും കിഫ്ബിക്കായി 100 കോടിരൂപ കടമെടുത്തെങ്കിലും പണം സംസ്ഥാനത്തിന്റെ ധനകാര്യ കണക്കുകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും സി.എ.ജി.യുടെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാന ധനകാര്യസ്ഥിതിയെപ്പറ്റിയുള്ള ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഈ നിരീക്ഷണങ്ങള്‍. റിപ്പോര്‍ട്ട് ധനമന്ത്രി തോമസ് ഐസക് വ്യാഴാഴ്ച നിയമസഭയില്‍ വെച്ചു. 2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്ബത്തിക വര്‍ഷത്തെക്കുറിച്ചാണ് റിപ്പോര്‍ട്ട്.

ചട്ടം 20(2) പ്രകാരമുള്ള ഓഡിറ്റ് ഏല്‍പ്പിച്ചുകൊടുക്കണമെന്ന് സി.എ.ജി. ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ചട്ടം 14(1) പ്രകാരമുള്ള ഓഡിറ്റ് അനുവദിച്ചാല്‍ മതിയെന്നാണു സര്‍ക്കാര്‍ നിലപാട്.

എന്താണ് സർക്കാരിന് മറക്കാനുള്ളത്..?
എന്ത് വെട്ടിപ്പുകളാണ് നിങ്ങൾ കിഫ്‌ബിയിൽ നടത്തുന്നത്..?

പ്രഖ്യാപിച്ചത് 15,575 കോടി, നല്‍കിയത് 47.83 കോടി

2016-’17, 2017-’18 സാമ്ബത്തിക വര്‍ഷങ്ങളിലായി 15,575 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന 26 പദ്ധതികള്‍ക്ക് കിഫ്ബി വഴി പണം നല്‍കാന്‍ ഉദ്ദേശിച്ചിരുന്നു. എന്നാല്‍, ഇക്കാലയളവില്‍ രണ്ട് പദ്ധതികള്‍ക്കായി 47.83 കോടി രൂപ മാത്രമേ നല്‍കിയുള്ളൂവെന്നു സി.എ.ജി. റിപ്പോര്‍ട്ടില്‍ പറയുന്നു.

2016-’17 വര്‍ഷത്തില്‍ 615 കോടി രൂപ ആവശ്യമായിവരുന്ന എട്ട് പദ്ധതികള്‍ക്കുള്ള തുക കിഫ്ബിയില്‍ നിന്നാണ് നല്‍കേണ്ടിയിരുന്നത്. അടുത്ത സാമ്ബത്തികവര്‍ഷം 14,960 കോടി ആവശ്യമുള്ള 18 പദ്ധതികള്‍ക്കും. എന്നാല്‍, രണ്ട് പദ്ധതികള്‍ക്കായി 47.83 കോടി മാത്രമാണ് നല്‍കിയത്.

ഈ പദ്ധതികള്‍ക്കു പുറമേ 2017-18-ല്‍ കിഫ്ബിയില്‍നിന്നുള്ള 9,881 കോടി രൂപയുടെ നിക്ഷേപംകൊണ്ട് 182 റോഡ് പണികള്‍,
69 പാലങ്ങളുടെയും മേല്‍പ്പാലങ്ങളുടെയും പണി, 41 ജലവിതരണ പദ്ധതികള്‍ എന്നിവയും ഉദ്ദേശിച്ചിരുന്നു.

ഈ 292 പ്രവൃത്തികളില്‍ 55 എണ്ണത്തിന് അതത് സ്ഥാപനങ്ങള്‍ പദ്ധതിനിര്‍ദേശം സമര്‍പ്പിച്ചു. മൂന്നു പദ്ധതികള്‍ക്കായി 175.91 കോടി രൂപയുടെ അംഗീകാരം നല്‍കിയ കിഫ്ബി 2018 നവംബര്‍ വരെ 21.08 കോടി മാത്രമാണ് നല്‍കിയത്.

ബാധ്യത രേഖയിലില്ല

കിഫ്ബി 2017-’18-ല്‍ നബാര്‍ഡില്‍നിന്ന് 100.82 കോടിരൂപയുടെ വായ്പയെടുത്തു. 2.65 കോടി രൂപ പലിശയും നല്‍കി. ബജറ്റിനു പുറത്തുള്ള ഈ കടംവാങ്ങല്‍ സംസ്ഥാനത്തിന്റെ ബാധ്യതകളില്‍ ഉള്‍പ്പെടുന്നുവെങ്കിലും ധനകാര്യ കണക്കുകളില്‍ അത്‌ രേഖപ്പെടുത്തിയിട്ടില്ലെന്നും സി.എ.ജി. നിരീക്ഷിച്ചു.

കിഫ്ബിയില്‍ നടന്നത്

വര്‍ഷം,.. 2016-’17 എട്ടു പദ്ധതികള്‍-
ബജറ്റില്‍ പ്രഖ്യാപിച്ചത്,.. 615കോടി രൂപ
കിഫ്ബി അംഗീകരിച്ചത്,.. നാലു പദ്ധതികള്‍-722.78 കോടി
പണം നല്‍കിയത്…ഒരു പദ്ധതി- 47.47 കോടി രൂപ മാത്രം..!

വർഷം.. 2017-18… 18 പദ്ധതികള്‍-
ബഡ്ജറ്റിൽ പ്രഖ്യാപിച്ചത് 14960 കോടി
കിഫ്‌ബി അംഗീകരിച്ചത്… ആറു പദ്ധതികള്‍-4228.61 കോടി
പണം നൽകിയത്… ഒരു പദ്ധതി-36 ലക്ഷം രൂപ മാത്രം.. !

അൻപതിനായിരം കോടി രൂപയുടെ പണികൾ കേരളത്തിൽ കിഫ്‌ബി നടത്തികൊണ്ടിരിക്കുകയാണ് എന്ന് മാധ്യമങ്ങളിലും ഫേസ് ബുക്കിലും തള്ളി മറിച്ചതിന്റെ പിന്നിലും തോമാച്ചായന്റെ ബുദ്ധിയായിരുന്നല്ലേ…

മിടുക്കൻ..

ഇരു ചെവിയറിയാതെ കക്കാൻ ഉമ്മൻ ചാണ്ടിയടക്കം ഇന്ത്യയിലുള്ള എല്ലാ രാഷ്ട്രീയക്കാരും നിങ്ങളെ കണ്ട് പഠിക്കണം…

ആ കാര്യത്തിൽ നിങ്ങൾ ഒരു സർവകലാശാലയാണ്.