ഡല്‍ഹി: രാജ്യത്തെ പൊതുമേഖല കമ്ബനികളായ എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും അടുത്ത വര്‍ഷം മാര്‍ച്ചോടെ വില്‍ക്കുമെന്ന സൂചന നല്കി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. സാന്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് സര്‍ക്കാര്‍ നീക്കം.
എയര്‍ ഇന്ത്യയുടെ വില്‍പ്പനയ്ക്ക് നല്ല പ്രതികരണമാണ് വിദേശ നിക്ഷേപക സംരഭകരില്നിന്ന് ഇപ്പോള്‍ ലഭിക്കുന്നത്. രണ്ടു സ്ഥാപനങ്ങളും വില്‍ക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഈ വര്‍ഷം അവസാനം തന്നെ പൂര്‍ത്തീകരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. സാന്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ശരിയായ ഇടപെടലുകള്‍ നടത്തുന്നുണ്ട്. എല്ലാ മേഖലകളിലെ പ്രതിസന്ധികള്‍ക്കും ഉടന്‍ പരിഹാരമുണ്ടാകുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.