എണ്‍പതുകളിലെ താരങ്ങള്‍ ഒത്തുകൂടി 80 റീയൂണിയന്‍

അഭിനയമികവുകൊണ്ട് എൺപതുകളെ മനോഹരമാക്കിയ താരങ്ങൾ ഒത്തു ചേർന്നു. തെന്നിന്ത്യൻ സിനിമയിലെ നടി-നടന്മാരാണ് എയ്റ്റീസ് റീയൂണിയൻ ഒത്തുകൂടലിനെത്തിയത്. എൺപതുകളിലെ സിനിമാ താരങ്ങളുടെ വാർഷിക ഒത്തുകൂടലായ 80 റീയൂണിയന്റെ ഈ വർഷത്തെ ആഘോഷങ്ങൾ നടന്നത് തെലുങ്ക് താരം ചിരഞ്ജീവിയുടെ വീട്ടിലാണ്. മോഹൻലാൽ, നാഗാർജ്ജുന, പ്രഭു, റഹ്മാൻ, ശരത് കുമാർ, രാധിക, രേവതി, സുഹാസിനി, ലിസ്സി, അംബിക, തുടങ്ങിയ വലിയ താരനിര തന്നെ ഇത്തവണത്തെ ഒത്തുകൂടലിന് എത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ