വീണ്ടും സിയാച്ചിനില്‍ മഞ്ഞിടിച്ചില്‍ ; മലയാളി സൈനികന് ദാരുണാന്ത്യം

ന്യൂഡല്‍ഹി: സിയാച്ചിനില്‍ വീണ്ടും മഞ്ഞുമല ഇടിഞ്ഞ് വീണ് മലയാളി സൈനികന്‍ മരിച്ചു. തിരുവനന്തപുരം കാട്ടാക്കട പൂവച്ചല്‍ കുഴക്കാട് കല്ലണമുഖം ശ്രീശൈലത്തില്‍ അഖില്‍ എസ്.എസ് ആണ് മരിച്ചത്. പത്തുവര്‍ഷമായി കരസേനയില്‍ നായിക് ആയ അഖില്‍ നേഴ്‌സിങ് അസിസ്റ്റന്റ് ആയിരുന്നു.

സുദര്‍ശനന്‍- സതികുമാര്‍ ദമ്പതികളുടെ മകനാണ് അഖില്‍ .ഗീതുവാണ് ഭാര്യ, മകന്‍
ദേവനാഥിന്റെ ഒന്നാം പിറന്നാളിനു അവധിക്കെത്തിയ അഖില്‍ ഒക്ടോബറിലാണ് തിരികെ പോയത്. നടപടികള്‍ക്ക് ശേഷം മൃതദേഹം വ്യാഴാഴ്ച രാവിലെ നാട്ടിലെത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.