മിസ്‌ ഇന്ത്യ വാഷി0ഗ്‌ടണ്‍ കിരീടം ചൂടി ആദ്യ മലയാളി ആന്‍സി ഫിലിപ്പ്‌

യു.എസില്‍ ‘മിസ്‌ ഇന്ത്യ വാഷി0ഗ്‌ടണ്‍’ ആയി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളിയായി ആന്‍സി ഫിലിപ്പ്‌.

ചെങ്ങന്നൂര്‍ സ്വദേശി പരേതനായ റെജി ഫിലിപ്പിന്‍റെയും ജാന്‍സി ലൂക്കോസിന്‍റെയും ഏക മകളായ ആന്‍സി  ചെന്നൈ വില്ലിവക്കത്താണ്‌ താമസിക്കുന്നത്‌.

വനിതാ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന ‘റാവിഷി0ഗ്‌ വുമണ്‍’ എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തുന്ന മത്സരമാണ്‌ മിസ്‌ ഇന്ത്യ വാഷി0ഗ്‌ടണ്‍. മിസ്‌ ഇന്ത്യ വാഷി0ഗ്‌ടണ്‍ മത്സരത്തില്‍ ആദ്യമായാണ്‌ ഒരു മലയാളി വിജയിയാകുന്നത്‌. മഞ്‌ജുഷ നടരാജന്‍, സുരഭി സോനാലി എന്നിവരാണ്‌ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത്‌.

ചെന്നൈ ജസി മോസസ്‌ ഗേള്‍സ്‌ സ്‌കൂളില്‍ പഠിച്ച ആന്‍സി 2012ല്‍ തമിഴ്‌നാട്‌ സംസ്ഥാന സിലബസി0ല്‍ പ്ലസ്‌ടു പരീക്ഷയില്‍ ഒന്നാംറാങ്ക്‌ നേടിയിരുന്നു. അണ്ണാ സര്‍വകലാശാലയിലെ പഠനശേഷം സ്‌കോളര്‍ഷിപ്പോടെ യു.എസില്‍ ബിരുദാനന്തരപഠനം പൂര്‍ത്തിയാക്കി.

ഇപ്പോള്‍ വാഷിങ്‌ടണില്‍ മൈക്രോസോഫ്‌റ്റില്‍ ജോലിചെയ്യുന്ന ആന്‍സി സ്‌ത്രീകള്‍ക്കായി നേതൃത്വ പരിശീലനപരിപാടി നടത്തുന്നുണ്ട്‌..ഇന്‍റഗ്രേറ്റഡ്‌ കോച്ച്‌ ഫാക്ടറി (ഐസിഎഫ്‌) ജീവനക്കാരിയാണ്‌ ജാന്‍സി. റെജിയും ഇതേ സ്ഥാപനത്തില്‍ ഉദ്യോഗസ്ഥനായിരുന്നു.